വാട്സ്ആപ് സ്വകാര്യത നയം: പിഴ അംഗീകരിക്കില്ലെന്ന് മെറ്റ; അപ്പീൽ പോകും

ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ് സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 213.14 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര ക​മീ​ഷ​ൻ (കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ-​സി.​സി.​ഐ) ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ ഭീ​മ​ൻ ‘മെ​റ്റ’. ക​മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. വാ​ട്‌​സ്​​ആ​പ്​ 2021ല്‍ ​കൊ​ണ്ടു​വ​ന്ന സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ മെ​റ്റ​യു​ടെ ഉ​പ ക​മ്പ​നി​ക​ളാ​യ ഫേ​സ്ബു​ക്ക്, ഇ​ന്‍സ്റ്റ​ഗ്രാം എ​ന്നി​വ​യു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ​ത ന​യം 2021ല്‍ ​വാ​ട്‌​സ്​​ആ​പ്​ പു​തു​ക്കി​യി​രു​ന്നു. 2021 ജ​നു​വ​രി​യി​ലാ​ണ് വാ​ട്സ്ആ​പ്​ അ​തി​ന്റെ നി​ബ​ന്ധ​ന​ക​ളി​ലും സ്വ​കാ​ര്യ​ത ന​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ​ത്. 2021 ഫെ​ബ്രു​വ​രി എ​ട്ടി​നു​ശേ​ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം മെ​റ്റ​യു​മാ​യി പ​ങ്കു​വെ​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ന​യം അം​ഗീ​ക​രി​ക്കാ​ത്ത ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വാ​ട്‌​സ്​​ആ​പ്​ സേ​വ​നം ല​ഭ്യ​മാ​ക്കി​ല്ലെ​ന്നും നി​ല​പാ​ടെ​ടു​ത്തു.

എ​ന്നാ​ൽ, ഇ​തി​നെ കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ട്സ്ആ​പ് സേ​വ​നം ന​ൽ​കു​ന്ന​ത് ഒ​ഴി​കെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് സി.​സി.​ഐ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, 2021ലെ ​സ്വ​കാ​ര്യ​ത ന​യം പു​തു​ക്ക​ൽ ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും നി​ർ​ബ​ന്ധ​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തു​മൂ​ലം ആ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യോ വാ​ട്സ്ആ​പ് സേ​വ​നം മു​ട​ങ്ങു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ക​മ്പ​നി വ​ക്താ​വ് പ്ര​തി​ക​രി​ച്ചു.

213.14 കോ​ടി പി​ഴ​യി​ട്ട​തി​നൊ​പ്പം 2029വ​രെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ മെ​റ്റ​യു​ടെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്ക​രു​തെ​ന്ന് കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Meta ‘disagrees’ with CCI fine over WhatsApp privacy policy, plans to appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT