ന്യൂയോർക്: മാതൃത്വ അവധിയിലായിരുന്ന മെറ്റ ജീവനക്കാരിയുടെ ജോലി പോയി. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്റെ അനുഭവം പങ്കുവെച്ചത്. സക്കർബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോയെന്നും അവർ ചോദിക്കുന്നുണ്ട്. അടുത്തിടെയാണ് മെറ്റ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിൽ 10,000പേരെയാണ് പിരിച്ചുവിടുന്നത്. 2022 നവംബറിൽ മെറ്റ 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അക്കൂട്ടത്തിൽ താനുൾപ്പെട്ടിട്ടില്ലെന്ന് നേരത്തേ യുവതി പോസ്റ്റ് ചെയ്തിരുന്നു.
''പ്രസവാവധിയിലായിരുന്ന ഞാൻ ഇന്നത്തെ പിരിച്ചുവിടലിന്റെ ഭാഗമായി. മാർക്കറ്റ് ട്രെൻഡുകളിലും ബിസിനസിലും വന്ന മാറ്റങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരത്തക്കവിധം മെറ്റയുടെ തലപ്പത്തിരിക്കുന്നവർ മാറിപ്പോയത് എങ്ങനെയാണ്? എന്നിട്ടും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളെക്കുറിച്ച് അവർക്ക് താൽപ്പര്യമുണ്ടെന്ന് അവകാശപ്പെടാൻ ആഗ്രഹിക്കുന്നു. മാർക്ക് സക്കർബർഗ് ശമ്പളം വെട്ടിക്കുറച്ചോ?''എന്നാണ് യുവതി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.