യൂസർമാരുടെ വിവരങ്ങൾ യു.എസിലേക്ക് കടത്തി; മെറ്റക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

സോഷ്യൽ മീഡിയ ഭീമൻ മെറ്റക്ക് 1.2 ബില്യൺ യൂറോയുടെ കൂറ്റൻ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ശേഖരിച്ചതിനും അമേരിക്കയിലേക്ക് കടത്തിയതിനുമാണ് 10000 കോടി രൂപയിലേറെ പിഴ ചുമത്തിയത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുടെ മേൽ ഇ.യു ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. 2021-ൽ ആമസോണിനെതിരെ ചുമത്തിയ 746 ദശലക്ഷം യൂറോ ആയിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

യുഎസിലേക്കുള്ള വ്യക്തിഗത ഡാറ്റ കൈമാറ്റം നിർത്തിവയ്ക്കാൻ ഫേസ്ബുക്കിന് അഞ്ച് മാസത്തെ സമയം നൽകിയതായി അയർലന്റ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) അറിയിച്ചു. 2018 ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ മെറ്റ ലംഘിച്ചുവെന്ന് ഡിപിസി പറയുന്നു. ഫെയ്‌സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ നടപടി.

അതേസമയം, അനാവശ്യവും നീതീകരിക്കാനാകാത്തതുമായ നടപടിയാണിതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, യൂറോപ്പിലെ തങ്ങളുടെ സോഷ്യൽ മീഡിയ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മെറ്റ മുമ്പ് അറിയിച്ചിരുന്നു. 

Tags:    
News Summary - Meta fined record by EU for transferring Facebook data to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT