ന്യൂഡൽഹി: എ.ഐ നിർമിത ഉള്ളടക്കം ഉപയോഗിച്ച് ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടപെടാനും സ്വാധീനം ചെലുത്താനും ചൈന ഒരുങ്ങുന്നതായി മൈക്രോസോഫ്റ്റിൻ്റെ മുന്നറിയിപ്പ്. തായ്‌വാനിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാൻ AI ഉപയോഗിച്ചുകൊണ്ട് ചൈന ട്രയൽ റൺ നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഒരു വിദേശ തെരഞ്ഞെടുപ്പില്‍ എ.ഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഐ.ഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്ക് നിലവില്‍ കാര്യമായ ആഘാതം സൃഷ്ടിക്കാൻ കഴിയില്ലെങ്കിലും, ആ മേഖലയിൽ ചൈന നടത്തുനന കാര്യമായ പരീക്ഷണങ്ങൾ കാലക്രമേണ കൂടുതൽ ഫലപ്രദമായി മാറിയേക്കുമെന്ന് മൈക്രോസോഫ്റ്റ് ആശങ്ക പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിൽ വെച്ച് സന്ദർശിച്ചിരുന്നു. സാമൂഹിക ആവശ്യങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആരോഗ്യം, കാർഷിക മേഖലകളിലെ നവീകരണം എന്നിവയിലെ എ.ഐയുടെ ഉപയോഗം ചർച്ച ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ലോകമെമ്പാടും, യൂറോപ്യൻ യൂണിയനെ കൂടാതെ, കുറഞ്ഞത് 64 രാജ്യങ്ങളിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഈ രാജ്യങ്ങൾ മൊത്തത്തിൽ ആഗോള ജനസംഖ്യയുടെ ഏകദേശം 49 ശതമാനം വരും.
ചൈനീസ് ഭരണകൂട പിന്തുണയുള്ള സൈബർ ഗ്രൂപ്പുകൾ 2024-ൽ നടക്കാനിരിക്കുന്ന നിരവധി തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വയ്ക്കുമെന്നാണ് മൈക്രോസോഫ്റ്റിൻ്റെ ത്രെട്ട് ഇന്റലിജൻസ് ടീം പറയുന്നത്. ഉത്തര കൊറിയക്കും അതിൽ പങ്കാളിത്തമുണ്ടെന്നാണ് ആരോപണം. ഈ തെരഞ്ഞെടുപ്പുകളിൽ പൊതുജനാഭിപ്രായം തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമാക്കുന്നതിന് സോഷ്യൽ മീഡിയ വഴി ചൈന എ.ഐ നിർമിത ഉള്ളടക്കം പ്രചരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.