മൈക്രോസോഫ്റ്റിൽ ഈ വർഷം ശമ്പള വർധനയില്ല; ബോണസും കുറയും

ന്യൂയോർക്: മൈക്രോസോഫ്റ്റിൽ ഫുൾടൈം ജീവനക്കാർക്ക് ഈ വർഷം ശമ്പള വർധനവില്ല. ബോണസിനും സ്റ്റോക്ക് അവാർഡുകൾക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും മൈക്രോസോഫ്റ്റ്. സി.ഇ.ഒ സത്യ നദല്ലയാണ് ഇതുസംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം ജീവനക്കാർക്ക് ആനുപാതികമായി ശമ്പള വർധനവും ബോണസുമുൾപ്പെടെയുള്ളവ നൽകിയിരുന്നു. ഇത്തവണ സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്.-എന്നാണ് നദല്ല പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം ഈ വർഷം ജനുവരിയിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Tags:    
News Summary - Microsoft to cancel salary hikes, cut budget for bonuses this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT