റഷ്യയുമായുള്ള യുദ്ധത്തിന്റെയും മറ്റും വിവരങ്ങൾ നൽകാൻ നിർമിത ബുദ്ധി വക്താവിനെ അവതരിപ്പിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. യുക്രെയ്നി ഗായിക റൊസാലി നോംബ്രെയുടെ ശബ്ദത്തിലും രൂപത്തിലും നിർമിച്ച ‘വക്താവിന്റെ’ പേര് വിക്ടോറിയ ഷി. അവരുടെ ആദ്യ വിഡിയോ കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടു. ‘‘ഞാൻ വിക്ടോറിയ ഷി. എന്റെ പേര് നമ്മുടെ ലക്ഷ്യത്തെ പ്രതീകവത്കരിക്കുന്നു.
മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കലും വിദേശത്തുള്ള യുക്രെയ്ൻ പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കലും സംഭവങ്ങളോടും അടിയന്തര സാഹചര്യങ്ങളോടും മറ്റു വാർത്തകളോടും പ്രതികരിക്കലുമാണ് എന്റെ ജോലി’’ -ഷി ആദ്യ വിഡിയോയിൽ പറഞ്ഞു. തന്റെ രൂപവും ശബ്ദവും ഉപയോഗിക്കുന്നതിന് റൊസാലി നോംബ്രെക്കും സമ്മതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.