2023-ൽ ആഗോളതലത്തിൽ ബ്ലോക്ക് ചെയ്തത് 33 ദശലക്ഷം മാ​ൽവെയർ ആക്രമണങ്ങൾ

ന്യൂഡൽഹി: 2023ൽ ആഗോളതലത്തിൽ മൊബൈൽ ഉപകരണങ്ങളെ ബാധിച്ചേക്കാവുന്ന 33.8 ദശലക്ഷം മാൽവെയർ, ആഡ്‌വെയർ, റിസ്‌ക്‌വെയർ ആക്രമണങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. അത്തരം ആക്രമണങ്ങളിൽ മുൻവർഷത്തെ കണക്കുകളേക്കാൾ 50 ശതമാനം വർധനവ് 2023-ൽ ഉണ്ടായതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഗവേഷകർ അപകടകരമായ മൂന്ന് പുതിയ ആൻഡ്രോയിഡ് മാൽവെയർ വകഭേദങ്ങളൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട് - Tambir, Dwphon, Gigabud എന്നിങ്ങനെയാണ് അവയുടെ പേരുകൾ.

ആഗോള സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കി പറയുന്നതനുസരിച്ച്, മറ്റ് പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാനും ക്രെഡൻഷ്യൽ മോഷണവും മുതൽ ടു-ഫാക്ടർ ഓതൻ്റിക്കേഷൻ മറികടക്കാനും (2എഫ്എ) സ്‌ക്രീൻ റെക്കോർഡിങ് ചെയ്യാനുമൊക്കെ ഈ മാൽവെയറുകൾ ഹാക്കർമാർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിലൂടെ ഉപയോക്തൃ സ്വകാര്യതയും സുരക്ഷയും അപകടത്തിലാക്കുന്നതാണീ മാൽവെയറുകൾ.

‘രണ്ട് വർഷത്തെ ശാന്തമായ അന്തരീക്ഷത്തിന് ശേഷം 2023-ൽ ആൻഡ്രോയിഡ് മാൽവെയർ, റിസ്ക്വെയർ പ്രവർത്തനങ്ങൾ ഗണ്യമായി ഉയർന്നു. വർഷാവസാനത്തോടെ 2021-ൽ കണ്ട നിലയിലേക്ക് മടങ്ങിയെത്തി’ - Kaspersky-യിലെ മുതിർന്ന സുരക്ഷാ ഗവേഷകൻ പറഞ്ഞു.

ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു സ്പൈവെയർ ആപ്ലിക്കേഷനാണ് Tambir എന്നാണ് റിപ്പോർട്ട്. IPTV ആപ്പായി വേഷംമാറുന്ന ഈ ആപ്പ്, ഉചിതമായ അനുമതികൾ നേടിയ ശേഷം, SMS സന്ദേശങ്ങളും കീസ്ട്രോക്കുകളും പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കുന്നു.

2023 നവംബറിൽ കണ്ടെത്തിയ Dwphon, ചൈനീസ് ഒഇഎം നിർമ്മാതാക്കളിൽ നിന്നുള്ള സെൽ ഫോണുകളെ ലക്ഷ്യമിടുന്നു. പ്രാഥമികമായി റഷ്യൻ വിപണിയെയാണ് ഇത് ലക്ഷ്യമിടുന്നത്. സിസ്റ്റം അപ്‌ഡേറ്റ് ആപ്ലിക്കേഷൻ്റെ ഒരു ഘടകമായാണ് ഈ ക്ഷുദ്രവെയർ ഫോണുകളിൽ വിതരണം ചെയ്യപ്പെടുന്നത്, കൂടാതെ ഉപകരണത്തെക്കുറിച്ചും വ്യക്തിഗത ഡാറ്റയെക്കുറിച്ചും ഉള്ള വിവരങ്ങൾ ഇവ ശേഖരിക്കുന്നു.

2022 പകുതി മുതൽ സജീവമായ Gigabud, തെക്കുകിഴക്കൻ ഏഷ്യയിലെ ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാൽ പിന്നീട് പെറു പോലുള്ള മറ്റ് രാജ്യങ്ങളിലേക്കും ഇവ വ്യാപിച്ചു. പിന്നീട് ഇത് ഒരു വ്യാജ ലോൺ മാൽവെയറായി പരിണമിക്കുകയും ചെയ്തു, കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ (2FA) മറികടക്കാൻ സ്‌ക്രീൻ റെക്കോർഡിംഗ് ചെയ്യാൻ പോലും കഴിവുള്ള മാൽവെയർ ആണിതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - More than 33 Million malware Attacks Blocked Globally in 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT