കൊച്ചി: മുഹമ്മദ് അമീന് വയസ്സ് പന്ത്രേണ്ടയുള്ളൂ എങ്കിലും ഇതിനകം ആയിരത്തോളംപേരെ പഠിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ കോഡിങ് (പ്രോഗ്രാമിങ്) പഠനത്തിൽ സ്കൂളുകളിലും കോളജിലും വരെ ക്ലാസുകളും എടുത്തു. കോവിഡ് ലോക്ഡൗൺ കാലത്ത് ഓൺലൈൻ വഴി അമീെൻറ ശിഷ്യരായത് യൂറോപ്പ്, ആഫ്രിക്ക തുടങ്ങി യു.എസിൽ വരെയുള്ളവരും.
പെരുമ്പാവൂർ ഒർണ പത്തനായത്ത് വീട്ടിൽ ഷിഹാബുദ്ദീൻ -റബീന ദമ്പതികളുടെ മകനാണ് അമീൻ. സി.ബി.എസ്.ഇ സ്കൂളിലാണ് ആദ്യ പഠനമെങ്കിലും നാലുവർഷം മുമ്പ് ഷിഹാബുദ്ദീൻ തുടക്കമിട്ട ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറി. ശാസ്ത്രം, ടെക്നോളജി തുടങ്ങിയവയിൽ പ്രാഥമിക പാഠങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ആദ്യം ചെയ്തതെന്ന് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് കഴിഞ്ഞ ഷിഹാബുദ്ദീൻ പറയുന്നു. 'ടെക്നോളജിയുടെ ഭാഗമായാണ് കോഡിങ് പാഠങ്ങൾ പഠിപ്പിച്ചത്. ഇതിൽ അവൻ കൂടുതൽ താൽപര്യം കാണിച്ചു. കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന പോലെയാണ് അവൻ കോഡിങ് പഠിച്ചെടുത്തത്. എട്ടുവയസ്സിൽ ആദ്യ പഠനം തുടങ്ങിയ അമീൻ ഒമ്പതാം വയസ്സിൽതന്നെ മറ്റ് കുട്ടികളെ കോഡിങ് പഠിപ്പിച്ചുതുടങ്ങി. സ്വയം ഗെയിമുകളും വികസിപ്പിച്ചു'' ഷിഹാബുദ്ദീൻ പറയുന്നു. തുടർന്ന്, കോഡിങ് ശിൽപശാലകൾക്ക് അമീനെ വിളിച്ചുതുടങ്ങി.
ലോക്ഡൗൺ കാലത്ത് കോഡിങ് പഠനം തേടി ഒരുപാട് പേർ സമീപിച്ചപ്പോൾ ക്ലാസുകൾ ഓൺലൈനിലാക്കി. ഇതിൽ വിദേശികളും പ്രവാസി മലയാളികളും വരെയുണ്ട്. അതോടെ അമീൻ 10ാം വയസ്സിൽ സ്വന്തം കമ്പനിതന്നെ തുടങ്ങി-എ.ബി.സി കോഡേഴ്സ്. അധ്യാപകരെ വെച്ചാണ് ക്ലാസുകൾ. അവർക്കും ആദ്യം പരിശീലനം നൽകുന്നത് അമീൻതന്നെ. കമ്പനി രൂപവത്കരിച്ചത് ഷിഹാബുദ്ദീനാണ്. ആറുമണിക്കൂർ, 30 മണിക്കൂർ എന്നിങ്ങനെ തുടങ്ങി 125 മണിക്കൂറുകൾവരെ നീളുന്നതാണ് കോഴ്സുകൾ.
'എല്ലാ വിഷയങ്ങൾക്കും അടിസ്ഥാന പാഠങ്ങളാണ് നൽകുക. ബാക്കിയെല്ലാം കുട്ടികൾ കണ്ടെത്തി പഠിച്ചുകൊള്ളും. ഗൂഗ്ൾ, മൈേക്രാസോഫ്റ്റ്, ഹാർവാർഡ്സ് തുടങ്ങിയവ വികസിപ്പിച്ച സിലബസുകളിൽനിന്നാണ് സ്കൂളിലും സിലബസ് കണ്ടെത്തിയത്'' -ഷിഹാബുദ്ദീൻ പറയുന്നു. അമീെനപ്പോലെയാണ് സഹോദരങ്ങളായ ആദില, ഫാത്തിമ, അബ്ദുല്ല എന്നിവരുടെയും വിദ്യാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.