വിമാനയാത്രികർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ലോക കോടീശ്വരന്മാരില്‍ ഒരാളായ ഇലോണ്‍ മസ്ക്. അദ്ദേഹത്തിെൻറ കമ്പനിയായ സ്പെയ്സ്എക്സ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് വഴി വിമാന യാത്രക്കാർക്ക് വൈ-ഫൈ സേവനം ലഭ്യമാക്കാൻ പോവുകയാണ്. മണിക്കൂറുകൾ നീണ്ട വിമാന യാത്രയിൽ വിരസതയകറ്റാനായി ഇൻറർനെറ്റിെൻറ മായിക ലോകത്ത് വിരാജിക്കാനാഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അത് സാധ്യമാക്കാനായുള്ള ഒരുക്കത്തിലാണ് മസ്കും കൂട്ടരും.
വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് എലോൺ മസ്കിെൻറ ബഹിരാകാശ കമ്പനി കൊമേഴ്സ്യൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്ന് സ്പെയ്സ്എക്സിെൻറ സ്റ്റാർലിങ്ക് ആൻഡ് കൊമേഴ്സ്യൽ സെയിൽസ് വൈസ് പ്രസിഡൻറ് ജോനാഥൻ ഹോഫെല്ലർ പറഞ്ഞു.
"ഞങ്ങൾ നിരവധി വിമാനക്കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്," -ഹോഫെല്ലർ പറഞ്ഞുതുടങ്ങി. "ഞങ്ങൾ സ്വന്തം ഏവിയേഷൻ ഉൽപന്നം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്... ഞങ്ങൾ ഇതിനകം തന്നെ ചില പരീക്ഷണം നടത്തുകയും അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്, സമീപ ഭാവിയിൽ തന്നെ വിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ആ ഉത്പന്നത്തിെൻറ അന്തിമരൂപം നൽകാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.