റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്‌ളാദമിർ പുടിൻെറ വിമർശകനും അഴിമതി വിരുദ്ധ പ്രചാരകനുമായ അലക്സി നവാൽനിയുടെ ആപ്പ് തങ്ങളുടെ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത് ഗൂഗ്ളും ആപ്പിളും. ഇപ്പോൾ ജയിൽ ശിക്ഷയനുഭവിക്കുന്ന അദ്ദേഹത്തിെൻറ വോട്ടിങ് ആപ്പാണ് പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.
പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി ഈ വാരാന്ത്യത്തിൽ റഷ്യയിൽ മൂന്ന് ദിവസത്തെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. അതിെൻറ ഭാഗമായാണ് നടപടി. നവാൽനിയുടെ ടാക്റ്റിക്കൽ വോട്ടിങ് ആപ്പ് നീക്കം ചെയ്യാൻ റഷ്യ അമേരിക്കൻ ടെക് ഭീമൻമാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു, അത് ചെയ്യാൻ വിസമ്മതിക്കുന്നത് രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
റഷ്യൻ ഭരണകൂട വിമർശകർക്കുനേരെ വർഷങ്ങളായി തുടരുന്ന അടിച്ചമർത്തലുകൾ കാരണം റേറ്റിങ് കുത്തനെ ഇടിഞ്ഞെങ്കിലും ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി തന്നെയാണ് പുതിയ പാർലമെൻറ് തെരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിക്കുന്നത്. അതേസമയം, പുടിെൻറ കടുത്ത എതിരാളിയായ നവാൽനിയുടെ സഖ്യകക്ഷികൾ, തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യയ്ക്ക് തിരിച്ചടി നൽകാനായി മൊബൈൽ ആപ്പ് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.