ന്യൂഡൽഹി: കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ചുമത്തിയ 936.44 കോടി രൂപയുടെ പിഴയടക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഗൂഗ്ളിന്റെ ആവശ്യം ദേശീയ കമ്പനി നിയമ അപ്പീൽ െട്രെബ്യൂണൽ തള്ളി. പ്ലേസ്റ്റോറുമായി ബന്ധപ്പെട്ട മേധാവിത്വ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു പിഴ. പിഴ സഖ്യയുടെ പത്തു ശതമാനം ഒരു മാസത്തിനകം അടയ്ക്കാനും ട്രൈബ്യുണൽ നിർദേശിച്ചു.
ജസ്റ്റിസുമാരായ രാകേഷ് കുമാറും അലോക് ശ്രീവാസ്തവയും സി.സി.ഐക്കും മറ്റ് എതിർകക്ഷികൾക്കും നോട്ടീസയച്ചു. കേസ് ഇനി ഏപ്രിൽ 17ന് പരിഗണിക്കും. ആൻഡ്രോയ്ഡ് മൊബൈൽ ഫോണുമായി ബന്ധപ്പെട്ട കുത്തക നിയമങ്ങൾ ലംഘിച്ചതിന് 1337.76 കോടി രുപ പിഴയിട്ടത് സ്റ്റേ ചെയ്യാൻ ഗൂഗ്ൾ സമർപ്പിച്ച അപ്പീലും കഴിഞ്ഞ ആഴ്ച ദേശീയ കമ്പനി നിയമ അപ്പീൽ െട്രെബ്യൂണൽ തള്ളിയിരുന്നു. വാർത്ത ഉള്ളടക്കവും സ്മാർട്ട് ടി.വിയുമായി ബന്ധപ്പെട്ട വിഷയത്തിലും ഗൂഗ്ൾ കോംപറ്റീഷൻ കമീഷന്റെ അന്വേഷണം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.