നെസ്റ്റ് ഡിജിറ്റലുമായി നെസ്റ്റ് ഗ്രൂപ്പ്​; 1000 പ്രൊഫഷണലുകള്‍ക്ക് പുതുതായി നിയമനം

കൊച്ചി: നെസ്റ്റ് ഡിജിറ്റല്‍ എന്ന പേരില്‍ ഡിജിറ്റല്‍ എന്‍ജിനീയറിങ്​ സേവന മേഖലയിലേക്ക് പുന:പ്രവേശനം പ്രഖ്യാപിച്ച് നെസ്റ്റ് ഗ്രൂപ്പ്. ഗ്രൂപ്പി​െൻറ മുന്‍ ഐ.ടി വിഭാഗമായിരുന്ന നെസ്റ്റ് ഐ.ടിയോടൊപ്പം; ഹെല്‍ത്ത്‌കെയര്‍, ഇന്‍ഡസ്ട്രിയല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, എറോസ്‌പേസ്, ഡിഫെന്‍സ് മേഖലകളിലുള്ള നെസ്റ്റ് ഗ്രൂപ്പി​െൻറ സോഫ്റ്റ് വെയര്‍, പ്രോഡക്റ്റ് എഞ്ചിനീയറിങ്​ വൈദഗ്ധ്യം സമുന്യയിപ്പിച്ചാണ് ഈ പുതിയ സംരംഭം.

നെസ്റ്റ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സോഫ്റ്റ് വെയര്‍, എഞ്ചിനീയറിങ്​ ഡിസൈന്‍, മാനുഫാക്ച്ചറിങ് മുതലായ രംഗങ്ങളിലെ കഴിവുകള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് നെസ്റ്റ് ഡിജിറ്റലി​െൻറ ലക്ഷ്യം.

കോണ്‍ട്രാക്ട് മാനുഫാക്ച്ചറിങ്, പ്രോഡക്റ്റ് എഞ്ചിനീയറിങ്ല രംഗങ്ങളിലെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നാണ് നെസ്റ്റ് ഗ്രൂപ്പ്. ട്രാന്‍സ്പോര്‍ട്ടേഷന്‍, എറോസ്‌പേസ്, ഡിഫെന്‍സ്, ഹെല്‍ത്ത് കെയര്‍, പവര്‍, ഇന്‍ഡസ്ട്രിയല്‍, ബിഎഫ്എസ്‌ഐ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ക്ക് മുതല്‍ ഫോര്‍ച്യൂണ്‍ 500 സ്ഥാപനങ്ങള്‍ക്ക് വേണ്ടി വരെ നൂതന സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മൂന്ന് പതിറ്റാണ്ടു കാലത്തെ അനുഭവ പരിചയം നെസ്റ്റ് ഗ്രൂപ്പിനുണ്ട്.

''ലോകം നൂതന ഡാറ്റാ നിയന്ത്രിതമായ ഇക്കോസിസ്റ്റങ്ങളിലേക്ക് പരിണാമപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും ഡാറ്റാ കണക്ടിവിറ്റി, എഡ്ജ് ഡിവൈസ്, ക്ലൗഡ് എന്നിവ അത്യന്താപേക്ഷിതമായി വരും. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ ഉപഭോക്താക്കളും കാലാനുസൃതമായി പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്. നെസ്റ്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ, നെസ്റ്റ് ഡിജിറ്റലിന്, സോഫ്റ്റ് വെയര്‍, ഡിസൈന്‍, മാനുഫാക്ച്ചറിങ് മേഖലകളില്‍ കാര്യക്ഷമമായ ഒരു ഏകജാലക പങ്കാളിയായി പ്രവര്‍ത്തിക്കാനാകും.'' നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്‍ ജഹാംഗീര്‍ പറഞ്ഞു.

ഐടി രംഗത്ത് പ്രാവീണ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാനായി നെസ്റ്റ് ഗ്രൂപ്പ് ആരംഭിച്ച നെസ്റ്റ് സൈബര്‍ ക്യാമ്പസ്, ഇനി 'നെസ്റ്റ് ഡിജിറ്റല്‍ അക്കാദമി' എന്ന പേരിലാകും സേവനങ്ങള്‍ ലഭ്യമാക്കുക. പുതിയ ഉദ്യോഗാര്‍ഥികള്‍ക്കും, അനുഭവ പരിചയമുള്ള ടെക്നോളജി പ്രൊഫഷണലുകള്‍ക്കും, പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കുന്നതിനായി നെസ്റ്റ് ഡിജിറ്റല്‍ ഈ പദ്ധതിയെ പ്രയോജനപ്പെടുത്തും. കൊച്ചി, തിരുവനന്തപുരം, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലെ നെസ്റ്റ് ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കൂടാതെ പുണെയില്‍ ഒരു പുതിയ ശാഖ ആരംഭിക്കുവാനും ഗ്രൂപ്പിന് പദ്ധതിയുണ്ട് ഈ കേന്ദ്രങ്ങളിലേക്കായി പുതുതായി ആയിരത്തില്‍പ്പരം പ്രൊഫെഷണലുകളെ നിയമിക്കും.

Tags:    
News Summary - Nest Group comes up with Nest Digital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.