ഇന്ത്യക്കാർ ഇനി പാസ്‌വേഡ് പങ്കുവെക്കണ്ട..! നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളെല്ലാത്തവർക്ക് പങ്കുവെക്കുന്ന ഉദാരമനസ്കർക്ക് ദുഃഖവാർത്ത. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. രാജ്യത്ത് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്ന കാര്യം നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ചയാണ് അറിയിച്ചത്.

"ഇന്ന് മുതൽ, വീടിന് പുറത്തുള്ളവരുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങൾക്ക് ഞങ്ങൾ ഈ ഇമെയിൽ അയയ്ക്കും, ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും," - " - നെറ്റ്ഫ്ലിക്സ് അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവയ്ക്കുന്നത് സീരീസ്, സിനിമ എന്നിവയ്ക്കായുള്ള കമ്പനിയുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പാസ്വേഡ് പങ്കുവെക്കൽ തടയുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് ഫീച്ചറുകൾ ചില രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് പരീക്ഷിക്കുകയുണ്ടായി. ‘‘വീടിന് പുറത്തുള്ളവർക്ക് അക്കൗണ്ട് പങ്കിടുന്നത് ഇനി സൗജന്യമല്ല, ഇനി മുതൽ അധിക അംഗ സ്ലോട്ടിന് പ്രതിമാസം $7.99 അധികമായി നൽകണം’’. - നെറ്റ്ഫ്ലിക്സ് അമേരിക്കയിലെയും യൂറോപ്പിലെയും യൂസർമാർക്ക് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെയായിരുന്നു.

യു.എസിലും യൂറോപ്പിലും പ്ലാൻ നിരക്കുകളും നെറ്റ്ഫ്ലിക്സ് ഉയർത്തുകയുണ്ടായി. യുഎസിലെ അടിസ്ഥാന പ്ലാൻ നിരക്ക് പ്രതിമാസം 9.99 ഡോളറായിരുന്നു. എന്നാലിപ്പോൾ പരസ്യരഹിത സ്ട്രീമിങ്ങിന് പ്രതിമാസം 15.49-ഡോളർ നൽകണം.

Tags:    
News Summary - Netflix Ends Password Sharing In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.