ആദ്യമായി ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച മനുഷ്യന് എന്ത് സംഭവിച്ചു..? പ്രതികരിച്ച് ഇലോൺ മസ്ക്

മനുഷ്യന്‍റെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ ലക്ഷ്യമിട്ട് 2016-ൽ ടെസ്‍ല തലവൻ സ്ഥാപിച്ച ന്യൂറോ ടെക്‌നോളജി കമ്പനിയാണ് ന്യൂറാലിങ്ക്. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം ന്യൂറാലിങ്ക് വികസിപ്പിച്ച ബ്രെയിൻ ചിപ്പ് ആദ്യമായി മനുഷ്യന്‍റെ തലച്ചോറിൽ ഘടിപ്പിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു.

ന്യൂറാലിങ്കിൽ നിന്നുള്ള ആദ്യത്തെ ബ്രെയിൻ ഇംപ്ലാന്റിന് നൽകിയ പേര് ‘ടെലിപതി’ എന്നായിരുന്നു. പക്ഷാഘാതമോ മറ്റോ കാരണം തളർന്നുപോയവരെ അവരുടെ ചിന്തകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണും കംപ്യൂട്ടറുമൊക്കെ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു മസ്ക് പറഞ്ഞത്. എന്നാൽ, ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥയറിയാനുള്ള ആഗ്രഹം പലർക്കുമുണ്ട്.

ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ആദ്യത്തെയാള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്നും അയാള്‍ക്ക് ഇപ്പോള്‍ ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും അറിയിച്ചിരിക്കുകയാണ് ഇലോണ്‍ മസക്. ‘‘നല്ല പുരോഗതിയാണ് കാണാൻ സാധിക്കുന്നത്. രോഗി പൂർണ്ണമായി സുഖം പ്രാപിച്ചതായി തോന്നുന്നു, നമ്മുടെ ​അറിവിൽ ദോഷഫലങ്ങളൊന്നും തന്നെയില്ല. ചിന്തയിലൂടെ ആൾക്ക് സ്ക്രീനിന് ചുറ്റും മൗസിനെ ചലിപ്പിക്കാൻ കഴിയുന്നുണ്ട്’’. എക്‌സിലെ (ട്വിറ്റർ) സ്‍പേസ് ഇവന്റിൽ അദ്ദേഹം പറഞ്ഞു. രോഗിയില്‍ നിന്ന് പരമാവധി മൗസ് ബട്ടന്‍ ക്ലിക്കുകള്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണത്രേ നിലവിൽ ന്യൂറാലിങ്ക്.

ആളുകളുടെ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ കഴ്‌സറോ കീബോർഡോ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ഇംപ്ലാന്റിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഏറെകാലമായി പരിശോധിച്ചുവരികയായിരുന്നു ന്യൂറാലിങ്ക്. റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ മനുഷ്യ ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തായിട്ടാണ് ഇംപ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ടനുസരിച്ച്, ബ്രെയിൻ ഇംപ്ലാന്റിനായുള്ള ക്ലിനിക്കൽ ട്രയലിൽ കഴുത്തിലെ ക്ഷതം അല്ലെങ്കിൽ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) കാരണം തളർവാതം ബാധിച്ച രോഗികളും ഉൾപ്പെട്ടിരുന്നു. അതുപോലെ, അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.

Tags:    
News Summary - Neuralink's First Human Patient Controls Mouse Using Thoughts, Musk Reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT