ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മാക്കഫീയിലെ (McAfee) ഗവേഷകർ സ്മാർട്ട്ഫോൺ യൂസർമാരെ ഭയപ്പെടുത്തുന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകൾ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന Xamalicious' എന്ന് പേരുള്ള ഒരു പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോർ മാൽവെയറാണ് അവരുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പ്ലേസ്റ്റോറിലുള്ള 14 ആപ്പുകളിലാണ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് 100,000 തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അവ പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ലെങ്കിലും, അബദ്ധത്തിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ അവ നീക്കം ചെയ്യണം. മൊബെലിൽ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോർത്താൻ കഴിയുന്ന ആപ്പുകളാണവയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാധിക്കപ്പെട്ട ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്, 2020 പകുതി മുതൽ അവ ആരെങ്കിലും ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ഉപകരണങ്ങളിൽ Xamalicious എന്ന മാൽവെയറിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ആപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്സോ, നിങ്ങൾക്ക് സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ദൃശ്യമാവുകയാണെങ്കിൽ, ഉടൻ തന്നെ അവ നീക്കം ചെയ്യണം.
ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്ക് പുറമേ, 12 ക്ഷുദ്രകരമായ ആപ്പുകളുടെ ഒരു പ്രത്യേക ഗ്രൂപ്പ് സമാന ഭീഷണി നേരിടുന്നുണ്ട്, അനധികൃത മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളിലൂടെയാണ് അവ പ്രചരിക്കുന്നത്, ഇത് APK ഫയൽ ഡൗൺലോഡുകളിലൂടെ ഉപയോക്താക്കളെ ബാധിക്കുന്നതായി ANI റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.