‘ട്വിറ്ററി’ൽനിന്ന് ‘എക്സി’ലേക്കുള്ള മാറ്റം ഒരുവർഷത്തോട് അടുക്കുമ്പോൾ, പുതിയൊരു ഫീച്ചർകൂടി- ‘പ്രൈവറ്റ് ലൈക്സ്’. എക്സിൽ വരുന്ന പോസ്റ്റുകൾ സ്വതന്ത്രമായും സ്വകാര്യമായും ലൈക്ക് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോസ്റ്റ് ലൈക്ക് ചെയ്താല്‍ മറ്റാർക്കും കാണാൻ കഴിയില്ല. ഇനി പോസ്റ്റ് പങ്കുവെച്ചയാള്‍ക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാൻ കഴിയൂ. എന്നാല്‍, എത്ര ലൈക്കുകള്‍ പോസ്റ്റുകള്‍ക്ക് ലഭിച്ചെന്ന് എല്ലാവര്ക്കും കാണാനാകും.
ലൈക്കുകളുടെ പേരില്‍ ഉണ്ടാകുന്ന സൈബറാക്രമണങ്ങള്‍ തടയാനാണ് ഈ സംവിധാനം. ലൈക്ക് ചെയ്തതിന്റെ പേരില്‍ ഇനി ആരും ആക്രമിക്കപ്പെടാതിരിക്കാനാണ് പുതിയ ഫീച്ചറെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പറഞ്ഞു. ചൈനയിലെ ‘വീചാറ്റ്’ പോലെ എല്ലാ ഉപയോഗവും സാധ്യമാകുന്ന ആപ്പായി എക്സിനെ മാറ്റുമെന്നാണ് ട്വിറ്റർ ഏറ്റെടുത്തപ്പോൾ മസ്ക് പ്രഖ്യാപിച്ചിരുന്നത്.
ഉപഭോക്താക്കളുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ഇത്തരത്തിൽ മാറ്റം വരുത്തുമെന്ന്, നേരത്തെ എക്സ് എൻജിനീയറിങ് ഡയറക്ടര്‍ ഹോഫേ വാങ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.