സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായ ക്ലബ്ഹൗസിൽ തടിച്ചുകൂടുകയാണ് മലയാളികളിപ്പോൾ. നേരത്തെ വാട്സ്ആപ്പിനും ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും മാത്രം അനുവദിച്ചിരുന്ന തങ്ങളുടെ സമയത്തിെൻറ വലിയൊരു ഭാഗം നെറ്റിസൺസ് ഇപ്പോൾ ക്ലബ്ഹൗസിലാണ് ചിലവിടുന്നത്. എന്നാൽ, ആപ്പിനുള്ള ജനപ്രീതി മുതലെടുത്ത് വ്യാജൻമാരും ക്ലബ്ഹൗസിൽ വിലസുന്നുണ്ട്. തങ്ങളുടെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ പൃഥ്വിരാജും ദുൽഖർ സൽമാനും നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ നടൻ നിവിൻ പോളിയാണ് തെൻറ പേരിലുള്ള വ്യാജൻമാർക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ''തെൻറ പേരില്‍ ക്ലബ് ഹൗസിലുള്ള പ്രൊഫൈലുകള്‍ വ്യാജമാണെന്നും താന്‍ ഇതുവരെ ക്ലബ് ഹൗസില്‍ ചേര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കുമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ, ദി റിയൽ പൃഥ്വി തുടങ്ങിയ പേരുകളിലായിരുന്നു പൃഥ്വിരാജിന്‍റെ വ്യാജന്മാർ ക്ലബ്ഹൗസിൽ വിലസിയത്. ദുൽഖറിെൻറ പേരിൽ ക്ലബ്ഹൗസിൽ 6000ത്തലധികം ഫോളോവേഴ്സുള്ള ഒരു അക്കൗണ്ടടക്കം നിരവധി പേജുകളാണുണ്ടായിരുന്നത്. ആളുകൾ അതിൽ ചിലത് ഒൗദ്യോഗിക അക്കൗണ്ടാണെന്ന് കരുതി കൂട്ടമായി പിന്തുടരുകയും ചെയ്തു. എന്നാൽ, ക്ലബ്ഹൗസിൽ തനിക്ക് അംഗത്വമില്ലെന്ന് നടൻ തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. 'ഞാൻ ക്ലബ്ഹൗസിലില്ല. ഇൗ അക്കൗണ്ടുകളൊന്നും എേൻറതുമല്ല. എെൻറ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്... അത് നല്ലതല്ല... -താരം ട്വീറ്റ് ചെയ്തു.
വോയിസ് ഒൺലി സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ക്ലബ്ഹൗസ്. ഇതിൽ വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയവയുടെ പിന്തുണയില്ല, ആളുകൾക്ക് തത്സമയം പരസ്പരം സംസാരിക്കാൻ മാത്രമുള്ള സൗകര്യമാണ് ക്ലബ്ഹൗസിലുള്ളത്. നമുക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, സൊറ പറഞ്ഞിരിക്കാനും ക്ലബ്ബുകൾ രൂപീകരിച്ച് അവയിലൂടെ ഒരു കമ്യൂണിറ്റിയെ ഉണ്ടാക്കിയെടുക്കാനുമൊക്കെ ക്ലബ്ഹൗസ് ആപ്പ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.