ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് മിഡ്-റേഞ്ച് വിഭാഗത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഫോണാണ് നത്തിങ് ഫോൺ 2എ. ആദ്യ രണ്ട് മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്യുന്ന ഫോൺ 2എ-യുമായി ബന്ധപ്പെട്ട പല ലീക്കുകളും പ്രവചനങ്ങളും പുറത്തുവന്നിരുന്നു. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എം.ഡബ്ല്യൂ.സി) അവതരിപ്പിക്കാനിരിക്കുന്ന ഫോണ്‍ 2എ, മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയിലെത്തും.
മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 7200 എന്ന പ്രൊസസറായിരിക്കും ഫോണിന് കരുത്തേകുകയെന്നതായിരുന്നു അതിലൊന്നു. ഇപ്പോഴിതാ നത്തിങ് സി.ഇ.ഒ അതുമായി ബന്ധപ്പെട്ട പ്രതികരിച്ചിരിക്കുകയാണ്. ഫോൺ 2എ-യിൽ ഡൈമെന്‍സിറ്റി 7200 എന്ന പ്രൊസസര്‍ ആയിരിക്കില്ലെന്ന് കാൾ പേയ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
മികച്ച പ്രകടനവും ഊര്‍ജക്ഷമതയും നല്‍കുന്നതിന് നത്തിങ്ങും മീഡിയാടെക്കും ചേര്‍ന്നൊരുക്കിയ ‘മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ’ എന്ന കസ്റ്റം ബില്‍റ്റ് ചിപ്പ് ആയിരിക്കും ഫോൺ 2എ-ക്ക് കരുത്തേകുകയെന്ന് നത്തിങ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. 5ജി ചിപ്പാണിത്. അതിനൊപ്പം 12 ജിബി റാമും 8 ജിബി റാം ബൂസ്റ്ററും ഫോണിലുണ്ടാകും. ഇത് ഫോണിന് മികച്ച പ്രവര്‍ത്തന വേഗത നല്‍കും.
നത്തിങ് ഫോൺ 2എ മറ്റ് സവിശേഷതകൾ
120Hz റിഫ്രഷ് റേറ്റും സെന്റർ പഞ്ച്-ഹോൾ ഡിസൈനുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും നതിങ് ഫോൺ 2എ-ക്ക്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാകും ഫോൺ ലഭ്യമാവുക. UFS 3.1 പിന്തുണയുമുണ്ടാകും.
ഫോൺ 2a-യുടെ ടിയുവി സർട്ടിഫിക്കേഷനിൽ ഫോണിന്റെ ചാർജിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്കായിരുന്നു. നത്തിങ് ഫോൺ 2-നെ പിന്തുണക്കുന്ന 45വാട്ട് ഫാസ്റ്റ് ചാർജിങ് ഫോൺ 2a-എന്ന മോഡലിലും ഉൾപ്പെടുത്തിയതായാണ് ടിയുവി സർട്ടിഫിക്കേഷനിൽ കാണിക്കുന്നത്. അതുപോലെ യു.എസ്.ബി പവർ ഡെലിവറി സാങ്കേതിക വിദ്യയുടെ (പിഡി ചാർജിങ്) പിന്തുണയുമുണ്ടായിരിക്കും.
രണ്ട് ക്യാമറകളുമായി എത്തുന്ന ഫോണിന് 50MP പ്രൈമറി സെൻസറും 50MP യുടെ തന്നെ അൾട്രാവൈഡ് സെൻസറുമാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് വെർട്ടിക്കൽ രീതിയിലാകും ഫോൺ 2എ-യുടെ ക്യാമറകൾ പിൻഭാഗത്ത് സജ്ജീകരിക്കുക. സോണി IMX615 സെൻസറുള്ള 16 മെഗാപിക്സലിന്റെതാകും മുൻ ക്യാമറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.