ഇനി വാട്സ്ആപ്പ് 'വ്യൂ വൺസ്' സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല

ന്യൂഡൽഹി: വാട്സ്ആപ്പിൽ ഇനി മുതൽ ഒറ്റ തവണ മാത്രം കാണാൻ കഴിയുന്ന 'വ്യൂ വൺസ്' സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. ഓഡിയോ-വിഡിയോകൾ ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്നതും തുറന്ന് കഴിഞ്ഞാൽ തനിയെ ഡിലീറ്റ് ആകുന്നതുമായ സംവിധാനമാണ് 'വ്യൂ വൺസ്' സന്ദേശങ്ങൾ.

ഇതുവരെ ഉപയോക്താക്കൾക്ക് ഇത്തരം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി സ്ക്രീഷോട്ട് എടുക്കുമ്പോൾ ശൂന്യമായ ഒരു ഫ്രെയിമാകും ലഭിക്കുക. നിലവിൽ വാട്സ്ആപ്പ് ബീറ്റാ ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. എല്ലാ ഉപയോക്താക്കളിലേക്കും പുതിയ ഫീച്ചർ എത്തിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. അതേസമയം 'വ്യൂ വൺസ്' ഒഴികെയുള്ള മറ്റെല്ലാ സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ട് എടുക്കുന്നതിൽ തടസ്സമുണ്ടാകില്ല.    

Tags:    
News Summary - Now, you can't take screenshot of WhatsApp's ‘View Once’ messages. Details here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT