ആഗോള സെർച് എൻജിൻ ഭീമൻ ഗൂഗിളിന് മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎ.ഐ. മൈക്രോസോഫ്റ്റിന് വലിയ നിക്ഷേപമുള്ള എ.ഐ സ്റ്റാർട്ടപ്പ് വെബ് സെർച് പ്രൊഡക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഭാഗികമായി മൈക്രോസോഫ്റ്റ് ബിങ് സെർചിന്റെ പിന്തുണയോടെയാകും ഓപൺഎ.ഐ-യുടെ സെർച് എൻജിൻ പ്രവർത്തിക്കുകയെന്നും സൂചനയുണ്ട്.
എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ പലരും ഒരു സെർച് എൻജിന് സമാനമായി ഉപയോഗിക്കുന്നുണ്ട്. സ്വന്തം സെർച് എൻജിനുമായി വരുമ്പോൾ ഗൂഗിളിൽ നിന്ന് വ്യത്യസ്തമായി എന്തായിരിക്കും ഓപൺഎ.ഐ കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് ടെക് ലോകം. അതേസമയം, ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷനൊപ്പമായിരിക്കാം ഓപണ്‍എഐ സെര്‍ച്ച് ഫീച്ചര്‍ കൊണ്ടുവരിക. കഴിഞ്ഞ ദിവസമായിരുന്നു ഓപൺഎ.ഐ ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷന്‍ ടൂളായ 'സോറ' അവതരിപ്പിച്ചത്.
മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എൻജിനില്‍ ഇതിനകം ചാറ്റ് ജിപിടി സേവനം ലഭ്യമാണ്. ഗൂഗിളും അവരുടെ സെര്‍ച്ച് ആപ്പിൽ ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സെർച് എൻജിൻ മേഖലയിൽ നിലവിൽ ഗൂഗിളുമായി അൽപമെങ്കിലും മത്സരിക്കുന്നത് ബിങ് മാത്രമാണ്. ഓപൺഎ.ഐയും ഒപ്പം കൂടുന്നതോടെ മത്സരം കടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.