കൊച്ചി: ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ സൈറ്റുകൾ സ്ഥാപിച്ച് റിലയൻസ് ജിയോ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്‌തിപ്പെടുത്തുന്നു. 2021ന്‍റെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിക്കുമ്പോൾ സംസ്ഥാനത്തിലുടനീളം 14000ന് മുകളിൽ 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സേവനദാതാവായിരിക്കുകയാണ്.
ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. 2020 ഏപ്രിൽ മുതൽ ഡാറ്റയുടെ ഉപഭോഗം 40 ശതമാനമാണ് കൂടിയത്.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, ബുദ്ധിമുട്ടുള്ള വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. ഇതിൽ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് കമ്പനി ഏകദേശം 31 ടവറുകളാണ് 2021ൽ സ്ഥാപിച്ചത്.
കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത കോവിഡ് മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒ.ടി.ടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്‍റെയും വർധിച്ച ഉപയോഗം എന്നിവ ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർധിപ്പിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.