വീടീന് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്ക് മോഷ്ടിച്ചു കൊണ്ടുപോയ കള്ളനെ, ട്രാക്ക് ചെയ്ത് പിടിച്ച് വെടിവെച്ച് കൊന്ന് ഒരു കുടുംബം. യു.എസിലെ ടെക്സസിലാണ് സംഭവം. ആപ്പിളിന്റെ ട്രാക്കിങ് ഉപകരണമായ എയർടാഗ് ഉപയോഗിച്ചാണ് മോഷണം പോയ ട്രക്ക് അവർ കണ്ടുപിടിച്ചത്.
ടെക്സ്സലിലെ സാൻ ആന്റോണിയോസിൽ താമസിക്കുന്ന മൂന്നംഗ കുടുംബമാണ് പൊലീസിന്റെ സഹായം തേടാതെ സാഹസത്തിന് മുതിർന്നത്. ട്രക്കിൽ ഘടിപ്പിച്ചിരുന്ന ആപ്പിൾ എയർടാഗിനെ പിന്തുടർന്ന് പോയപ്പോൾ അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു സ്ട്രിപ്പ് മാളിന്റെ പാർക്കിങ്ങിൽ ട്രക്ക് കണ്ടെത്തുകയായിരുന്നു.
പ്രതിയെ വാഹനത്തിനുള്ളിൽ കണ്ടപ്പോൾ അവർ അയാളുമായി ഏറ്റുമുട്ടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 30 വയസ് പ്രായം തോന്നിക്കുന്ന പ്രതിക്ക് നേരെ വീട്ടുകാരിൽ ഒരാൾ വെടിയുതിർക്കുകയായിരുന്നു. മോഷ്ടാവ് തോക്ക് പുറത്തെടുക്കുകയാണെന്ന് കരുതി ഷൂട്ട് ചെയ്തതാവാമെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അയാളുടെ കൈവശം എന്തെങ്കിലും ആയുധമുണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസ് പ്രതികരണം അറിയിച്ചിട്ടില്ല.
വെടിവെപ്പിന് മുമ്പ് ട്രക്ക് ഉടമകൾ പൊലീസിനെ വിളിച്ച് മോഷണം നടന്നതായി അറിയിച്ചിരുന്നെങ്കിലും ട്രക്ക് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥരെ കാത്തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വെടിവെച്ചയാൾക്കെതിരെ എന്തെങ്കിലും ക്രിമിനൽ കുറ്റം ചുമത്തുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.