വാൾമാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പേയ്മെൻറ് കമ്പനിയായ ഫോൺപേ, UPI ഉൾപ്പെടെയുള്ള ചില ഇടപാടുകൾക്ക് പ്രൊസസിങ് ഫീ ഈടാക്കി തുടങ്ങി. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഫോൺപേ ഈടാക്കുന്നത്. അതേസമയം, 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50നും 100നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് ഈടാക്കുന്നത്.
ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ബിൽ പേയ്‌മെന്റുകൾക്കോ ഫീസ് ഈടാക്കുന്നില്ല. ഇവരും ഫോൺപേയുടെ പാതപിൻതുടരുമോ എന്ന ആശങ്കയും യൂസർമാർക്കിടയിലുണ്ട്. സെപ്റ്റംബറിൽ മാത്രം 165 കോടി യുപിഐ ഇടപാടുകൾ രേഖപ്പെടുത്തിയ ഡിജിറ്റൽ പണമിടപാട് ആപ്പാണ് ഫോൺപേ. ഇന്ത്യയിൽ 40 ശതമാനം മാർക്കറ്റ് ഷെയറാണ് അവർക്കുള്ളത്. ഗൂഗ്ൾപേയാണ് യുപിഐ ആപ്പുകളിൽ ഇന്ത്യയിൽ രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.