ഫുൾ ചാർജ്​ ചെയ്​ത്​ മിനിറ്റുകൾക്കകം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; പരാതിയുമായി യുവാവ്​

യൂസർമാരുടെ പോക്കറ്റിൽവെച്ചും ചാർജ്​ ചെയ്യുന്നതിനിടയിലും സ്​മാർട്ട്​ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ പലതവണയായി ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.​ ഷവോമിയുടെ സബ്​ ബ്രാൻഡായ പോകോയുടെ ചില ബജറ്റ്​ ഫോണുകൾ അത്തരത്തിൽ പൊട്ടിത്തെറിച്ച സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ടായിട്ടുമുണ്ട്​​​. പോകോ ഇൗ വർഷം മാർച്ചിൽ ലോഞ്ച്​ ചെയ്​ത മിഡ്​-റേഞ്ച്​ ഫോണായ​ പോകോ എക്സ്​ 3 പ്രോ പൊട്ടിത്തെറിച്ചതായാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​. ​

രണ്ട്​ മാസങ്ങൾക്ക്​ മുമ്പ് താൻ​ വാങ്ങിയ പോകോ എക്​സ്​ 3 പ്രോ, പൊട്ടിത്തെറിച്ചെന്ന്​ കാട്ടി ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട്​ അമ്മി ഭരദ്വാജ്​ എന്ന യുവാവാണ്​ ട്വിറ്റിറിൽ രംഗത്തെത്തിയത്​. ചാർജിങ്ങിൽ നിന്ന്​ വിച്ഛേദിച്ച് ബെഡിന്​ മുകളിൽ വെച്ച​ ഫോൺ അഞ്ച്​ മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ്​ ആരോപണം. ​100 ശതമാനം ചാർജായതിന്​ ശേഷമാണ്​ ചാർജറിൽ നിന്ന് ഫോൺ​ വിച്ഛേദിച്ചതെന്നും അമ്മി ഭരദ്വാജ്​ ട്വീറ്റിൽ പറയുന്നുണ്ട്​. അതേസമയം, ബെഡ്​ ഷീറ്റ്​ കത്തിപ്പോയതല്ലാതെ, ഭാഗ്യംകൊണ്ട്​ ആർക്കും അപകടം പറ്റിയില്ല.

ഫോണി​െൻറ ബാറ്ററി വീർത്ത്​ പുറത്തുവന്ന ഫോൺ കത്തിനശിച്ചതാണെന്നാണ്​ യുവാവ്​ പങ്കുവെച്ച ചിത്രങ്ങൾ നൽകുന്ന സൂചന. ഫോണി​െൻറ മുൻഭാഗത്തി​െൻറ ചിത്രങ്ങൾ ട്വീറ്റ്​ ചെയ്​തിട്ടില്ല. അതേസമയം, ബാക്​ പാനൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്​.

അപകടത്തെ തുടർന്ന് പോക്കോയുടെ ട്വിറ്ററിലുള്ള ഒൗദ്യോഗിക കസ്റ്റമർ കെയർ ഹാൻഡിലിൽ പോയി പരാതി അറിയിക്കുകയും അവർ പ്രതികരിക്കുകയും ചെയ്​തതായി യുവാവ്​ പറഞ്ഞു. എന്നാൽ, പൊട്ടിത്തെറിച്ച ത​െൻറ സ്​മാർട്ട്​ഫോണി​െൻറ കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.

റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങൾ നിർമിക്കുന്ന സ്മാർട്ട്‌ഫോണുകൾ വിവിധ ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകാറുണ്ടെന്ന്​ പോക്കോ വ്യക്തമാക്കി. എന്നിരുന്നാലും, ലിഥിയം-അയൺ (ലി-അയൺ) ബാറ്ററികളുടെ അസ്ഥിരമായ സ്വഭാവം കാരണം, ഏത്​ സ്​മാർട്ട്​ഫോണാണ്​ പൊട്ടിത്തെറിക്കുന്നതെന്ന്​ പറയാനാകില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Poco X3 Pro Explodes Minutes After Charging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT