സമ്പാദിക്കുന്നത്​ വർഷം 500 കോടിയിലധികം; ലോകത്തിലെ ഏറ്റവും വലിയ 'വിഡിയോ ഗെയിം ചീറ്റർമാരെ' പൊക്കി

ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഗെയിം ചീറ്റ്​ ഓപറേഷൻ പൂട്ടിച്ചു. ചൈനയിലെ പ്രമുഖ ഗെയിമിങ്​ കമ്പനിയായ ടെൻസെന്‍റ്​ ഗെയിംസും ചൈനീസ്​ സിറ്റിയായ കുശ്​നനിലെ​ പൊലീസും ചേർന്നാണ്​​ വിഡിയോ ഗെയിം ചീറ്റ്​ ഓപറേഷൻ പൂട്ടിച്ചത്​. ഒരു കൂട്ടം യുവാക്കൾ ചേർന്ന്​ ലോകപ്രശസ്​ത വിഡിയോ ഗെയിമുകളുടെ ചീറ്റുകൾ ഡിസൈൻ ചെയ്​ത്​ വിൽക്കുകയാണ്​ ചെയ്യുന്നത്​. കോൾ ഓഫ്​ ഡ്യൂട്ടി, ഓവർ വാച്ച്​ തുടങ്ങിയ ഗെയിമുകൾ ചീറ്റർമാരുടെ ഇരയാക്കപ്പെട്ടിട്ടുണ്ട്​. പത്തോളം യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട്​ അറസ്റ്റ്​ ചെയ്​തു​.

പരിശ്രമത്തിലൂടെ കളിച്ചു ജയിക്കേണ്ട ഗെയിമുകൾ ചീറ്റ്​കോഡുകളും മറ്റും ഉപയോഗിച്ച്​ കുറുക്കുവഴിയിലൂടെ വിജയിക്കാൻ അവസരമൊരുക്കുകയാണ്​ ചീറ്റർമാർ ചെയ്യുന്നത്​. പണം നൽകി വാങ്ങേണ്ട ഇൻ-ഗെയിം സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതിനുള്ള സൗകര്യവും അവർ ഒരുക്കുന്നു. എന്നാൽ, ചീറ്റ്​ കോഡുകൾക്കും മറ്റും പണമീടാക്കുന്നുമുണ്ട്​. ദിവസവും 10 ഡോളർ മുതൽ മാസം 200 ഡോളർ വരെയാണ്​ നൽകേണ്ടത്​. ഉപയോക്​താക്കളിൽ നിന്ന്​ ഇതുപോലെ പണം സ്വരൂപിച്ച്​ ഒരു വർഷം കൊണ്ട്​ അവർ ഉണ്ടാക്കിയത്​ 76 മില്യൺ ഡോളറാണ്​(557 കോടി രൂപ).

ലോകത്ത്​ ഓൺലൈൻ ഗെയിമിങ്​ ഒരു പ്രധാന സംഭവമായി വളർന്നുകൊണ്ടിരിക്കെ, ചീറ്റുകൾക്ക്​ ഏറിയ ഡിമാന്‍റാണ്​ രൂപപ്പെടുന്നത്​. ഗെയിമിങ്​ കമ്പനികൾ അവരുടെ ഗെയിമുകളുടെ വ്യാജ പതിപ്പുകളും അതോടൊപ്പം തട്ടിപ്പിലൂടെ കളിക്കുന്ന ആയിരക്കണക്കിന്​ യൂസർമാരെയും ദിവസേന ബ്ലോക്ക്​ ചെയ്യുന്നുണ്ട്​. പബ്​ജി, സി.ഒ.ഡി പോലുള്ള ഗെയിമുകളിൽ ഹാക്കർമാർ നുഴഞ്ഞുകയറുന്നതായി യൂസർമാർ നിരന്തരം റിപ്പോർട്ടുചെയ്യുന്നുണ്ട്​. കമ്പനികൾ ആന്‍റി ചീറ്റ്​ സിസ്റ്റങ്ങളും അതുമായി ബന്ധപ്പെട്ട ഗവേഷകരെയും വിന്യസിച്ചാണ്​ അവയെ നേരിടുന്നത്​.

ചൈനയിലെ ചീറ്റർമാർ സമ്പാദിച്ച പണം കൊണ്ട്​ നിരവധി സ്​പോർട്​സ്​ കാറുകളും മറ്റ്​ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയതായി പൊലീസ്​ വ്യക്​തമാക്കുന്നു. അവരിൽ നിന്ന് 46 മില്യൺ ഡോളർ പണത്തോടൊപ്പം​ റോൾസ്​ റോയിസുകളും ഫെറാരികളും ലംബോർഗിനികളും പിടിച്ചെടുത്തിട്ടുണ്ട്​. 


Tags:    
News Summary - Police closes worlds biggest video-game-cheat operation in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.