ന്യൂഡൽഹി: ട്വിറ്ററിലെ അശ്ലീല ഉള്ളടക്കങ്ങൾ ഒരാഴ്ചക്കകം നീക്കംെചയ്യണമെന്ന് ദേശീയ വനിത കമീഷൻ ട്വിറ്റർ മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ഡൽഹി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു. അശ്ലീല ഉള്ളടക്കം പങ്കുവെക്കുന്ന നിരവധി പ്രഫൈലുകൾക്കെതിരെ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും രേഖ ശർമ വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നൽകിയെന്നാരോപിച്ച് ട്വിറ്ററിനെതിരെ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
അതേസമയം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിന് ട്വിറ്ററിന് സ്വയം പ്രവർത്തിക്കുന്ന സംവിധാനമുണ്ടെന്നും ഇത്തരം ഉള്ളടക്കങ്ങളോട് ഒരുനിലക്കും വിട്ടുവീഴ്ച ചെയ്യില്ലെന്നും ട്വിറ്റർ അറിയിച്ചു. അത് ട്വിറ്റർ നയമാണ്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിൽ സർക്കാറുമായി സർവാത്മനാ സഹകരിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.