ന്യൂഡൽഹി: യു.പി.ഐ (യുണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ്) വഴിയുള്ള പേഴ്സണ്‍-ടു-പേഴ്സണ്‍ ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്നാണ് സ്വകാര്യ ബാങ്കുകളുടെ അറിയിപ്പ്. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.
യുപിഐ പേയ്മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ് പുതിയ ചാര്‍ജുകള്‍ ഇൗടാക്കുന്നതെന്ന് ബാങ്കുകള്‍ അറിയിച്ചു. ജിഎസ്ടി ഒഴികെ 1,000 രൂപയോ അതിന് താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ് ഇൗടാക്കുക. 1,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഇൗടാക്കിയേക്കും.
പേയ്മെൻറുകൾ സൗജന്യമാണെങ്കിലും പണം കൈമാറ്റം നടത്തുന്നതില്‍ നിരക്ക് ഈടാക്കാമെന്നും ബാങ്കുകള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കുന്നുവെന്നും ഐ.ഐ.ടി ബോംബെയിലെ ആശിഷ് ദാസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരം നടപടി ബാങ്കിങ് വ്യവസായത്തിലെ മറ്റു ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഹോട്ടൽ ബില്ല് നാല് സുഹൃത്തുക്കൾ ചേർന്ന് യു.പി.െഎ വഴി ഷെയർ ചെയ്ത് കൊടുക്കുേമ്പാൾ അവർ തമ്മിലുള്ള പണം കൈമാറ്റം സൗജന്യ ഇടപാടുകളായി പരിഗണിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതോടൊപ്പം, യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകളുടേതാണെന്നും ഭീം-യു.പി.ഐ കൈകാര്യം ചെയ്യുന്ന നാഷണല്‍ പേയ്മെൻറ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.െഎ) യുടേതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.