പത്തനംതിട്ട: ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജി മൊബൈൽ നിരോധിച്ചതിനെ തുടർന്ന് ഒരുകൂട്ടം യുവാക്കള്‍ നടത്തിയ പ്രതിഷേധ ജാഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പത്തനംതിട്ട ജില്ലയിലെ വായ്പൂര് എന്ന സ്ഥലത്തായിരുന്നു സംഭവം. ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തിനാണ് നിരോധിച്ചതെന്നാണ് യുവാക്കൾ ചോദിക്കുന്നത്.
ഇന്നലെയായിരുന്നു പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചുകൊണ്ട് കേന്ദ്ര ഐ.ടി മന്ത്രാലയം ഉത്തരവിട്ടത്. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയായിരുന്നു കടുത്ത തീരുമാനമെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിെൻറ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പബ്ജി ഗെയിം സോൾ ആസ്ഥാനമക്കിയുള്ള ദക്ഷിണകൊറിയൻ ഗെയിമാണ്. എന്നാൽ, ഏറ്റവും കൂടതൽ ആളുകൾ കളിക്കുന്ന ഗെയിമിെൻറ മൊബൈൽ വേർഷെൻറ ഉടമകൾ ടെൻസെൻറ് ഗെയിംസ് എന്ന ചൈനീസ് ടെക് കമ്പനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.