അതിർത്തിയിലെ പ്രകോപനം; പബ്​ജി ഉൾപ്പെടെ 118 ചൈനീസ്​ ആപ്പുകൾ കൂടി​ നിരോധിച്ചു


ന്യൂഡൽഹി: ​പ്രമുഖ ഗെയിമിങ്​ ആപ്പായ പബ്​ജി അടക്കം 118 ചൈനീസ്​ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ്​ കേന്ദ്ര ഐ.ടി ​മന്ത്രാലയം കടുത്ത​ തീരുമാനമെടുത്തത്​.

ഇൻഫർമേഷൻ ടെക്​നോളജി നിയമത്തി​െൻറ 69 എ വകുപ്പ്​ പ്രകാരമാണ്​ ആപ്പുകൾ നിരോധിച്ചത്​. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെനന്​ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഈ നീക്കം കോടിക്കണക്കിന് മൊബൈൽ, ഇൻറർനെറ്റ് ഉപയോക്താക്കൾക്ക്​ സംരക്ഷണമേകും.

ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലെ ചില മൊബൈൽ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്​. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്​ കീഴിലെ സൈബർ ക്രൈം കേന്ദ്രവും ഇത്തരം ആപ്പുകൾ നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നുവെന്നും ഐ.ടി മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ 33 ലക്ഷം പേർ പബ്​ജി കളിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ ടിക്​ടോക്​, യു.സി ബ്രൗസർ, എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകൾ കേന്ദ്ര സർക്കാർ ​നിരോധിച്ചിരുന്നു. ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിന്ന സംഘർഷത്തി​​​​​െൻറ പശ്ചാത്തലത്തിലായിരുന്നു​ കേന്ദ്ര സർക്കാർ നീക്കം.

ഷെയർ ഇറ്റ്​, ഡു ബാറ്ററി സേവർ, എം.ഐ കമ്മ്യൂണിറ്റി, വൈറസ്​ ക്ലീനർ, ക്ലബ്​ ഫാക്​ടറി, വി മീറ്റ്​, ഹലോ തുടങ്ങിയവയും അന്ന്​ നിരോധിച്ചതിൽ ഉൾപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT