പബ്​ജി ഇന്ത്യയിലേക്ക്​ തിരിച്ചെത്തുന്നു

ന്യൂഡൽഹി: ടെൻസെൻറ്​ ഗെയിംസി​െൻറ ഉടമസ്ഥതയിലുണ്ടായിരുന്ന പബ്​ജി ഇന്ത്യയിലേക്ക്​ തിരിച്ചെത്തുന്നു. പബ്​ജി ഇന്ത്യ എന്ന പേരിൽ പുതിയ ഗെയിമായാണ്​ ഇക്കുറി വരവ്​. ഇന്ത്യൻ മാർക്കറ്റിനായാണ്​ ഗെയിം വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനിയുടെ നിർമാതാക്കൾ അറിയിച്ചു.

സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ്​ ഗെയിം വികസിപ്പിച്ചിരിക്കുന്നത്​. ഇന്ത്യ സർക്കാറി​െൻറ എല്ലാ നിർദേശങ്ങളും പാലിക്കുമെന്നും ഗെയിം പ്ലേയിൽ ഇന്ത്യക്കായുള്ള മാറ്റങ്ങളുമുണ്ടാവുമെന്നും കമ്പനി വ്യക്​തമാക്കി.

ഇന്ത്യയിൽ പ്രാദേശിക ഓഫീസ്​ തുടങ്ങുമെന്നും 100ഓളം ജീവനക്കാരെ ഇവിടെ നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പബ്​ജി നിരോധിക്കുന്നത്​. തുടർന്ന്​ ഒക്​ടോബറോടെ പബ്​ജി ഇന്ത്യയിൽ നിന്ന്​ പൂർണമായും പിൻവാങ്ങി.

Tags:    
News Summary - PUBG Mobile India Coming Back After Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT