ഇന്ത്യയിൽ നിരോധനമേർപ്പെടുത്തി മൂന്ന് മാസം തികയുന്ന സാഹചര്യത്തിൽ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പബ്ജി മൊബൈൽ എന്ന ഗെയിം. സെൻസർ ടവേഴ്സിെൻറ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020ലെ ടോപ് ഗ്രോസിങ് മൊബൈൽ ഗെയിമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പബ്ജി. ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും പബ്ജി തന്നെയാണ് മുന്നിലുള്ളത്.
ഹോണർ കിങ്സ് എന്ന ഗെയിമാണ് രണ്ടാം സ്ഥാനത്ത്. ജനപ്രിയ ഗെയിമായ പോകിമോൻ ഗോ-യെ ബഹുദൂരം പിന്നിലാക്കിയാണ് പബ്ജി ഏറ്റവും വരുമാനമുള്ള ഗെയിമായി മാറിയതെന്നതും പ്രത്യേകതയാണ്. ആഗോള മൊബൈൽ ഗെയിമിങ് വിപണി 2020 ൽ 75.4 ബില്യൺ ഡോളറിനടുത്താണ് വരുമാനമുണ്ടാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് 19.5 ശതമാനം വളർച്ചയാണ് ഇൗ വർഷം നേടിയത്.
കഴിഞ്ഞ 12 മാസത്തെ കണക്കുകൾ അനുസരിച്ച് 2.6 ബില്യൺ ഡോളറാണ് (191,000 കോടി രൂപ) പബ്ജി മൊബൈലിെൻറ വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 64.3 ശതമാനത്തോളം വളർച്ചയാണ് 2020ൽ എന്നതും ഞെട്ടിക്കുന്നതാണ്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള റെവന്യൂ ഉൾപ്പെടുത്തിയിട്ടില്ല. ആഗോള വരുമാന വിഹിതത്തിൽ 1.2 ശതമാനം (41 മില്യൺ) മാത്രമാണ് ഇന്ത്യയുടെ സംഭാവന എന്നത് പബ്ജി മൊബൈൽ ഇൗയിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലേറ്റ തിരിച്ചടി പ്ലെയർ ബേസിൽ ഇടിവുണ്ടാക്കി എന്നല്ലാതെ ടെൻസെൻറിനേയെ പബ്ജി കോർപ്പറേഷനെയോ കാര്യമായി ബാധിച്ചിട്ടില്ല എന്നുവേണം അനുമാനിക്കാൻ.
രണ്ടാമത്തെ ഗെയിമായ ഹോണർ ഒാഫ് കിങ്സ് 2.5 ബില്യൺ വരുമാനമാണ് ഇൗ വർഷം ഉണ്ടാക്കിയത്. ഇതും ചൈനീസ് കമ്പനിയായ ടെൻസെൻറിന് കീഴിലുള്ള ആർക്കൈഡ് ഗെയിമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 42.8 ശതമാനം വളർച്ചയാണ് ഇൗ ഗെയിം ഇൗ വർഷത്തിൽ സ്വന്തമാക്കിയത്. പോകിമോൻ ഗോയുടെ വരുമാനം 1.2 ബില്യൺ ഡോളറാണ്. നിലവിൽ ഇന്ത്യയിൽ തരംഗമായി മുന്നേറുന്ന 'എമങ് അസ്' എന്ന ഗെയിം നിലവിൽ യാതൊരു റെവന്യൂ റെക്കോർഡും സ്വന്തമാക്കിയിട്ടില്ല എന്നതും ശ്രദ്ദേയാണ്. ഇപ്പോൾ ഫ്രീ ഗെയിമായി തുടരുന്ന എമങ് അസ് ഭാവിയിൽ പുതിയ മാപ്പുകളും ഫീച്ചറുകളും പരസ്യങ്ങളും മറ്റും ഉൾപ്പെടുത്തി വരുമാനമുണ്ടാക്കാനുള്ള നീക്കം ആരംഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.