പബ്​ജിയുടെ ഇന്ത്യൻ എതിരാളി ഫൗജിയുടെ ലോഞ്ച്​ ഡേറ്റ്​ പുറത്തുവിട്ടു; കൂടെ ഗെയിം പ്ലേ വിഡിയോയും

പബ്​ജി മൊബൈലി​െൻറ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്​ ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും അവരുടെ ഇന്ത്യൻ എതിരാളിയായ FAU-G ഒടുവിൽ ഗെയിമി​െൻറ ലോഞ്ച്​ ഡേറ്റ്​ പുറത്തുവിട്ടിരിക്കുകയാണ്​. 'ഫിയർലെസ്​ ആൻഡ്​ യുണൈറ്റഡ്​ ഗാർഡ്​സ്​' എന്നതി​െൻറ ചുരുക്ക രൂപമായ ഫൗജി റിപബ്ലിക്​ ദിനമായ ഇൗ മാസം 26ന്​ എല്ലാവരുടേയും സ്​മാർട്ട്​ഫോണുകളിലേക്ക്​ എത്തും.

ഇന്ന്​ FAU-G യുടെ ഡെവലപ്പറായ nCORE Games ലോഞ്ചിങ്​ തീയതിക്കൊപ്പം ഒരു സിനിമാറ്റിക്​ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്​. ഗെയിം പ്ലേ, കോംബാറ്റ്​ സ്​റ്റൈലുകൾ, ആയുധങ്ങൾ എന്നിവയെ കുറിച്ച്​ ധാരണയുണ്ടാക്കുന്ന വിഡിയോ ആണ്​ ക്രിയേറ്റർമാർ പുറത്തുവിട്ടത്​.

ലഡാക്കിലെ LAC (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) -യിൽ ഫൗജി കമാൻഡോകൾ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതായാണ്​ ടീസറിൽ കാണിക്കുന്നത്​. ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും 'ഗെയിമിലെ ആദ്യ ദൗത്യം' എന്നാണ്​ സൂചന. 20 സൈനികർ രക്തസാക്ഷിത്വം വരിച്ച ആ സംഭവത്തിൽ, അവരോടുള്ള ആദരവ് കാണിക്കുന്നതിന്​ കൂടിയായിരിക്കും ഗെയിമിലൂടെ ഉദ്ദേശിക്കുന്നത്​.

Tags:    
News Summary - PUBG Rival FAUG Confirmed to Launch in India on 26th January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT