സുഹൃത്തുക്കളുമൊത്ത് ട്രക്കിങ് നടത്തവെ അപകടത്തിൽ പെട്ടപ്പോൾ രക്ഷിച്ചത് ആപ്ൾ വാച്ച് ആണെന്ന് 17കാരൻ. ട്രക്കിങ്ങിനിടെ കുട്ടി താഴ്ചവരയിൽ നിന്ന് താഴേക്ക് വഴുതി വീഴുകയായിരുന്നു. സംഭവം ആപ്ൾ സി.ഇ.ഒ ടിം കുക്കിന്റെ ശ്രദ്ധയിൽ പെടുത്താനായി ഇ-മെയിൽ അയക്കുകയും ചെയ്തു. അതിന് ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു. ജൂലൈ 11നാണ് സംഭവം. പുനെക്കാരനായ സ്മിത്ത് മേത്ത മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ലോനവാലയിൽ ട്രക്കിങ്ങിനായി പോയത്. തിരിച്ചുവരുമ്പോൾ നല്ല മഴയായിരുന്നു.
സ്മിത് അബദ്ധത്തിൽ കാൽ വഴുതി 150 അടി താഴ്ചയിലേക്ക് വീണു. ഏതേ മരക്കൊമ്പിൽ തൂങ്ങി നിന്നതു കാരണം വലിയ അപകടമുണ്ടായില്ല. സ്വന്തം നിലക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസിലാക്കിയ സ്മിത് തന്റെ ആപ്ൾ ഫോൺ സുഹൃത്തുക്കളുടെ ബാഗിലാണെന്നും ഓർത്തു. ഭാഗ്യവശാൽ കൈയിൽ കെട്ടിയ ആപ്ൾ വാച്ചിന് അപ്പോഴും നെറ്റ്‍വർക് കണഷൻ ഉണ്ടായിരുന്നു. തുടർന്ന് രക്ഷിതാക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സുഹൃത്തും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി. തക്ക സമയത്ത് ജീവൻ രക്ഷപ്പെടുത്തിയ
ആപ്ൾ വാച്ചിന് നന്ദി പറഞ്ഞുകൊണ്ടാണ് കുട്ടി ടിം കുക്കിന് കത്തെഴുതിയത്. കാലിനു പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ സ്മിത്തിനെ ആഗസ്റ്റ് ഏഴിന് ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.