ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളും ഏജൻസികളും നൽകുന്ന പുരസ്കാരങ്ങൾക്ക് ഓൺലൈനായി നാമനിർദേശങ്ങളും ശിപാർശകളും സമർപ്പിക്കാൻ ഇനി ഒറ്റ പോർട്ടൽ. രാഷ്ട്രീയ പുരസ്കാർ പോർട്ടലിലൂടെയാണ് (https://awards.gov.in) പത്മ ബഹുമതികൾക്ക് ഉൾപ്പെടെ നാമനിർദേശം ചെയ്യേണ്ടത്. സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്താനാണ് ഒറ്റ പോർട്ടലിലേക്ക് മാറ്റിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാറിന്റെ വിവിധ പുരസ്കാരങ്ങൾക്ക് വ്യക്തികൾക്കും സംഘടനകൾക്കും നാമനിർദേശം ചെയ്യാം. പത്മ ബഹുമതികൾക്ക് സെപ്റ്റംബർ 15 വരെ നാമനിർദേശങ്ങളും ശിപാർശകളും ഓൺലൈനായി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.