റെഡ്മി അവരുടെ ഇന്ത്യൻ ഒാഡിയോ പോട്ട്ഫോളിയോയിലേക്ക് ഒരു കിടിലൻ ബജറ്റ് വയർലെസ് ഇയർഫോൺ അവതരിപ്പിച്ചു. നേരത്തെ ചില വയേർഡ് ഇയർഫോണുകളും റെഡ്മി ഇയർബഡ്സ് എസുമായിരുന്നു ഇന്ത്യയിൽ വലിയ തരംഗമുണ്ടാക്കിയതെങ്കിൽ പുതിയ 'റെഡ്മി സോണിക്ബാസ്സ് വയർലെസ് ഇയർഫോൺ' എത്തുന്നത് ചരിത്രം ആവർത്തിക്കാൻ തന്നെയാണ്.
ചിത്രത്തിൽ കാണുന്നത് പോലെ ഒരു ഇൻ-ഇയർ നെക്ക്ബാൻഡ് -സ്റ്റൈലിലുള്ള ഇയർഫോണാണ് സോണിക്ബാസ്സ്. 21 ഗ്രാം മാത്രമുള്ള തീർത്തും ലൈറ്റ് വൈറ്റായ ഇയർഫോണിൽ 80 ശതമാനം ശബ്ദത്തിൽ 12 മണിക്കൂർ നേരം പാട്ടുകേൾക്കാൻ സാധിക്കും. 200 മണിക്കൂർ സ്റ്റാൻഡ്ബൈ ടൈമും റെഡ്മി അവകാശപ്പെടുന്നുണ്ട്.
ആൻറി-സ്ലിപ് ഫ്ലെക്സിബിൾ മെറ്റീരിയൽ കൊണ്ട് നിർമിച്ചിരിക്കുന്ന റെഡ്മി സോണിക്ബാസ് വയർലെസ് ഇയർഫോൺ ദിവസം മുഴുവൻ സുഖകരമായി കഴുത്തിന് ചുറ്റുമിട്ട് ഉപയോഗിക്കാൻ കഴിയും. മാഗ്നെറ്റിക് ഇയർബഡ്സുമായാണ് പുതിയ റെഡ്മി ഇയർഫോൺ എത്തുന്നത്. എന്നാൽ, ചെവിയിൽ നിന്നും എടുക്കുേമ്പാൾ പാട്ട് സ്വമേധയാ നിർത്തുന്ന സംവിധാനം സോണിക് ബാസിലില്ല. എന്നാൽ, ചെവിയിലുള്ള വാക്സ് അകത്തു കയറാതിരിക്കാനുള്ള ആൻറി-വാക്സ് സിലിക്കൺ ഇയർ ടിപ്സാണ് നൽകിയിരിക്കുന്നത്.
9.2mm ഉള്ള ഡ്രൈവറുമായാണ് സോണിക് ബാസ്സ് എത്തുന്നത്. നൽകുന്ന വിലക്ക് മുകളിലുള്ള മികച്ച ശബ്ദവും പ്രോ-ബാസ്സും ഇതിലൂടെ ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എൻവയോൺമെൻറൽ നോയ്സ് കാൻസലേഷനും നല്ല കാൾ ക്വാളിറ്റിയുംനൽകാനായി ഇരട്ട മൈക്രോഫോണുകളുമുണ്ട്. ബ്ലൂട്ടൂത്ത് 5.0 ഉപയോഗിച്ച് സോണിക് ബാസ് വയർലെസ് ഇയർഫോൺ ആൻഡ്രോയഡ്-െഎ.ഒ.എസ് ഡിവൈസുകളിൽ കണക്ട് ചെയ്യാം. IPX4 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങിെൻറ പിന്തുണയുമുണ്ട്.
ഇന്ത്യയിൽ 1299 രൂപക്കാണ് സോണിക് ബാസ് ഇയർഫോൺ റെഡ്മി അവതരിപ്പിച്ചത് എങ്കിലും കുറഞ്ഞ കാലത്തേക്ക് പ്രത്യേക ഒാഫറായി 999 രൂപക്ക് ഇയർഫോൺ വാങ്ങാം. മി ഡോട്ട് കോം, ഫ്ലിപ്കാർട്ട്, മറ്റ് ഒാഫ്ലൈൻ സ്റ്റോറുകളിലും നീല, കറുപ്പ് കളറുകളിലായി ഇന്നുമുതൽ ഇയർഫോൺ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.