ജിയോ എയർഫൈബർ സേവനം കേരളത്തിലും; 1 ജിബിപിഎസ് വരെ വേഗത, 17 ഒടിടി ആപ്പുകൾ സൗജന്യമായി

എന്താണ് ജിയോ എയർ ഫൈബർ

റിലയൻസ് ജിയോ ഇന്ത്യയിൽ ആരംഭിച്ച വയർലെസ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമാണ് ജിയോ എയർ ഫൈബർ. ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ ഇത് അതിവേഗ ഇന്റർനെറ്റ്, ഹോം എന്റർടൈൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ജിയോ എയർഫൈബറിന് 30 എംബിപിഎസ് മുതൽ 1.5 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗത നൽകാൻ കഴിയും(നിലവിലെ ഏറ്റവും ഉയർന്ന പ്ലാനിന് ഒരു ജിബിപിഎസ് വരെ മാത്രമേ സ്പീഡ് നൽകാൻ കഴിയൂ), ഇക്കാരണങ്ങളാൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിലൊന്ന് കൂടിയാണിത്. 550-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസ്, ക്യാച്ച്-അപ്പ് ടിവി, 16-ലധികം OTT ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ സേവനത്തിൽ ഉൾപ്പെടുന്നുണ്ട്.

അപ്പോൾ ജിയോ ഫൈബർ..?

ജിയോ ഫൈബറും ജിയോ എയർ ഫൈബറും രണ്ട് വ്യത്യസ്ത ഉപഭോക്താക്കൾക്കായുള്ള രണ്ട് വ്യത്യസ്ത സാങ്കേതികവിദ്യകളാണ്. ജിയോ ഫൈബറിനെ അപേക്ഷിച്ച് AirFiber ഒപ്റ്റിക്കൽ ഫൈബർ കേബിളുകളെ ആശ്രയിക്കുന്നില്ല, കൂടാതെ 5G കവറേജുള്ള എവിടെയും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്. ജിയോഫൈബർ അല്ലെങ്കിൽ മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്ക് കണക്റ്റിവിറ്റി നൽകാൻ കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് നൽകാൻ എയർഫൈബറിന് സാധിക്കും.

എയർഫൈബർ പ്ലാനുകൾ

30 എംബിപിഎസ് വേഗതയിൽ അണ്‍ലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനിന് 599 രൂപയാണ് ചാർജ്. 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകളുണ്ട്. 1199 രൂപയുടെ പ്ലാനില്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി ആപ്പുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിൽ 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്. ആറ് മാസ പ്ലാനുകളും 12 മാസ പ്ലാനുകളും നിലവിൽ ലഭ്യമാണ്.

കേരളത്തിൽ ജിയോ എയർഫൈബർ

അതെ, തുടക്കത്തിൽ ചില മെട്രോ നഗരങ്ങളില മാത്രം ലഭ്യമായിരുന്ന ജിയോ എയർഫൈബർ സേവനം കേരളത്തിലും ലഭ്യമാവാൻ തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലാണ് ഇപ്പോൾ എയർഫൈബർ സേവനങ്ങളുള്ളത്. സെപ്റ്റംബര്‍ 19 നായിരുന്നു രാജ്യത്ത് ജിയോ എയര്‍ ഫൈബറിന് തുടക്കമിട്ടത്.

Tags:    
News Summary - Reliance Jio AirFiber launched In kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT