ഇന്ത്യയിൽ 40 കോടി വരിക്കാരുള്ള ഏക ടെലികോം കമ്പനിയായി റിലയൻസ്​ ജിയോ

ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന്​ പ്രഖ്യാപിച്ച്​ റിലയൻസ്​ ജിയോ. ഇതോടെ ഇന്ത്യയിൽ അത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി ജിയോ മാറി. എതിരാളികളായ വി.​െഎ, എയർടെൽ എന്നീ കമ്പനികളേക്കാൾ വേഗത്തിൽ പുതിയ വരിക്കാരെ ചേർത്തതോടെയാണ്​ സ്വപ്​ന നേട്ടത്തിലേക്ക്​ ജിയോ എത്തിയത്​.

നിലവിൽ 405.5 മില്യൺ (40.56 crore) സബ്​സ്​ക്രൈബർമാരാണ്​ ജിയോക്കുള്ളത്​. അവസാനത്തെ ക്വാർട്ടറിൽ പുതിയ 73 ലക്ഷം വരിക്കാരെ കൂടി ചേർത്ത കമ്പനി 13.96% വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ഇതേ സമയത്ത്​ 35.59 കോടി വരിക്കാരായിരുന്നു ജിയോക്ക്​.

അതേസമയം റിലയൻസ്​ ജിയോയുടെ ലാഭവും മൂന്നിരട്ടി വർധിച്ചു. സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദവുമായി താരതമ്യം ചെയ്യു​േമ്പാൾ 12.85 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,844 കോടിയാണ്​ ജിയോയുടെ ലാഭം. ഒ​​രു ഉപയോക്​താവിൽ നിന്ന്​ ശരാശരി ലഭിക്കുന്ന വരുമാനം 140.3 രൂപയിൽ നിന്നും 145 രൂപയായി വർധിച്ചു.

Tags:    
News Summary - Reliance Jio Becomes First Telco to Cross 400 Million Subscribers in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT