കോഴിക്കോട്: രാജ്യത്ത് ഞെട്ടിക്കുന്ന വളർച്ച കൈവരിച്ച ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ലോഞ്ച് ചെയ്തിട്ട് അധികകാലം ആകുന്നതിന് മുേമ്പ ഇന്ത്യയിലെ നമ്പർ വണ്ണായി മാറിയ ജിയോക്ക് നിലവിൽ 40 കോടി വരിക്കാറുണ്ടെന്നാണ് കണക്ക്. ലോകത്തെ മൂന്നാമത്തെ മൊബൈൽ നെറ്റ്വർക്ക് ഒാപറേറ്റർ കൂടിയാണ് അംബാനിയുടെ ജിയോ. എന്നാൽ, കേരളത്തിലും ജിയോ പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.
കേരള സർക്കിളിൽ ജിയോക്ക് ഒരു കോടിയിലധികം വരാക്കാരായി. നാല് വര്‍ഷങ്ങൾ കൊണ്ടാണ് ജിയോ ഇത്രയും വരിക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സ്‌കൂള്‍ പഠനം ഒാൺലൈൻ പഠനമായതും കമ്പനി ജോലികൾ വർക്ക് ഫ്രം ഹോമായതും ജിയോക്ക് വലിയ നേട്ടമായെന്നാണ് വിലയിരുത്തൽ. അതേസമയം, ജിയോയുടെ ആധിപത്യം മറ്റു ടെലികോം കമ്പനികള്‍ക്ക് കേരളത്തിൽ വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ ജിയോ സ്ഥാപിച്ചിരുന്നു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. എന്തായാലും ഒരു കോടി പേരുടെ പിന്തുണക്ക് മലയാളികളോട് ജിയോ നന്ദി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.