ദിവസവും 2.5 ജിബി ഡാറ്റ, വാലിഡിറ്റി ഒരു വർഷം; പുതിയ പ്ലാനുമായി ജിയോ

ഒരു വർഷ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്​ഡ്​ റീചാർജ്​ പ്ലാനുമായി റിലയൻസ്​ ജിയോ. ദിവസവും ഏറെ ഡാറ്റ ആവശ്യമുള്ളവർക്കായാണ്​ ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്​. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്​.എം.എസുകളും വാഗ്ദാനം ചെയ്യുന്ന 365 ദിവസ പ്ലാനിന്​ ​ 2999 രൂപയാണ്​ ചാർജ്​.

സാധാരണ ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ, ജിയോമാർട്ടിലും മറ്റ് ജിയോ സേവനങ്ങളിലും പുതിയ പ്ലാൻ ഡിസ്​കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്​. ജിയോ മാർട്ടിൽ 20 ശതമാനം മഹാ കാഷ്​ബാക്ക്​ ഒാഫറാണ്​ ലഭിക്കുക. ജിയോ മാർട്ട്​ വാലറ്റിലായിരിക്കും കാഷ്​ബാക്ക്​ ക്രെഡിറ്റാവുക. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ്​ എന്നീ സേവനങ്ങളും സൗജന്യമായി ആസ്വദിക്കാം.

ജിയോ നിലവിൽ വ്യത്യസ്ത ആനുകൂല്യങ്ങളുള്ള മറ്റ് രണ്ട് വാർഷിക പ്ലാനുകൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്​. 2879 രൂപയുടെയും 3119 രൂപയുടേയും പ്ലാനുകൾ 2 ജിബി പ്രതിദിന ഡാറ്റയാണ്​ നൽകുക. എന്നാൽ, 3119 രൂപയുടെ പ്ലാനിനൊപ്പം ഡിസ്​നി പ്ലസ്​ ഹോട്സ്റ്റാർ സബ്​സ്​ക്രിപ്​ഷനും ലഭിക്കും. 

Tags:    
News Summary - Reliance Jio launches new plan with 2.5GB data per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT