വെറും 29 രൂപക്ക് പരസ്യങ്ങളില്ലാതെ പ്രീമിയം ഉള്ളടക്കങ്ങൾ ആസ്വദിക്കാം; കിടിലൻ പ്ലാനുമായി ജിയോസിനിമ

ഇന്ത്യൻ ഒ.ടി.ടി ഭീമനായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ ഉള്‍പ്പടെ ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് വളരെ കുറഞ്ഞ നിരക്കിൽ റിലയന്‍സ് ജിയോയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസം വെറും 29 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനുകള്‍ ആദ്യമായാണ് ഒരു പ്രധാന സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്നത്.

ഈ പ്ലാനുകളില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല, 4കെ നിലവാരത്തില്‍ ഒരു ഉപകരണത്തിൽ മാത്രം വീഡിയോകളും ആസ്വദിക്കാം, കൂടാതെ ഓഫ്‌ലൈനായും ഉള്ളടക്കം കാണാം. സിനിമകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ടിവി പരിപാടികള്‍ എന്നിവയെല്ലാം സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും. എന്നാൽ, ലൈവ്, അതുപോലെ സ്‍പോർട്സ് മത്സരങ്ങൾ കാണുമ്പോൾ പരസ്യങ്ങൾ കാണേണ്ടിവരും.

അതേസമയം, 89 രൂപയുടെ ഫാമിലി പ്ലാനിൽ ഒരേ സമയം നാല് സ്‌ക്രീനുകളില്‍ ജിയോ സിനിമ ഉപയോഗിക്കാനാവും. നിലവിലുള്ള ജിയോ പ്രീമിയം പ്ലാനുകള്‍ 89 രൂപയുടെ പ്ലാനിലേക്ക് ഓട്ടോമാറ്റിക് ആയി അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതേസമയം ഐപിഎല്‍ പോലുള്ള കായിക വിനോദങ്ങള്‍ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.

പീക്കോക്ക്, എച്ച്ബിഒ, പാരാമൗണ്ട്, വാര്‍ണര്‍ ബ്രോസ്.ഡിസ്‌കവറി തുടങ്ങിയ ആഗോള പ്രൊഡക്ഷന്‍ കമ്പനികളുടെ ഉള്ളടക്കങ്ങള്‍ ജിയോ സിനിമ പ്രീമിയം വരിക്കാര്‍ക്ക് ആസ്വദിക്കാനാവും.

Tags:    
News Summary - Reliance Jio launches new Rs 29 and Rs 89 JioCinema Premium plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT