ജനുവരി ഒന്ന്​ മുതൽ എല്ലാ കോളുകളും ഫ്രീയെന്ന്​ ജിയോ...

മുംബൈ: ജനുവരി ഒന്നുമുതൽ രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്ന്​ ജിയോ. ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്‍റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐ.യു.സി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെയാണ്​ ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ രംഗത്തെത്തിയത്​. എന്നാൽ, ജിയോയുടെ പുതിയ നീക്കത്തിനെ പരിഹസിച്ചുകൊണ്ടും ട്രോളിക്കൊണ്ടും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്​. കര്‍ഷകരുടെ രോഷത്തില്‍ പൊള്ളിയോ എന്നാണ് പലരുടേയും പ്രതികരണം.

ജിയോ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിഓഫ് ഇന്ത്യയുടെ(ട്രായ്) നിര്‍ദ്ദേശപ്രകാരം, ബില്‍ ആന്‍ഡ്കീപ്പ് ഭരണം 2021 ജനുവരി 1 മുതല്‍ രാജ്യത്ത് നടപ്പാക്കുന്നു. അതുവഴി എല്ലാ ഇതര നെറ്റ്‍വര്‍ക്കുമായുള്ള ആഭ്യന്തര വോയ്സ്കോളുകള്‍ക്കുമായുള്ള ഇന്‍റര്‍ കണക്ട്യൂസസ്ചാര്‍ജുകള്‍ (ഐയുസി) അവസാനിക്കുന്നു. ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കിയാലുടന്‍ ഓഫ്-നെറ്റ്ആഭ്യന്തരവോയ്സ്-കോള്‍ചാര്‍ജുകള്‍ പൂര്‍ണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ജിയോ 2021 ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തരവോയ്സ് കോളുകളുംസൗജന്യമാക്കും.

2019 സെപ്റ്റംബറില്‍, ബില്‍&കീപ്പ്ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020ജനുവരി 1ന് ട്രായ് നീട്ടിയപ്പോള്‍, ജിയോക്ക് ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്സ്കോളുകള്‍ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതു വരെ മാത്രമേ ഈ ചാര്‍ജ് തുടരുമെന്ന് ജിയോ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്, ജിയോ ആ വാഗ്ദാനംപാലിക്കുകയും ഓഫ്-നെറ്റ് വോയ്സ്കോളുകള്‍ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.

സാധാരണ ഇന്ത്യക്കാരനെ VoLTE പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ ജിയോ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ജിയോ ഉപയോഗിച്ച്സൗജന്യ വോയിസ്കോളുകള്‍ ആസ്വദിക്കാന്‍ കഴിയും.

Tags:    
News Summary - Reliance Jio Makes Voice Calls to Any Network in India Free, Once Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.