ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ റിപ്പോർട്ടിൽ 2020 ജൂലൈയിൽ മുകേഷ് അംബാനിയുടെ ജിയോ അവരുടെ മൊബൈൽ നെറ്റ്വർക്കിലേക്ക് 35 ലക്ഷം പുതിയ സബ്സ്ക്രൈബർമാരെയാണ് ചേർത്തത്. അതേസമയം വൊഡാഫോൺ-െഎഡിയയെ റീബ്രാൻഡ് ചെയ്ത വി.െഎക്ക് 37 ലക്ഷം വരിക്കാരെ നഷ്ടമാവുകയും ചെയ്തു. വയർലെസ് വരിക്കാരിൽ 35.03 മാർക്കറ്റ് ഷെയറുമായി ഏറ്റവും മുന്നിലുള്ള ജിയോക്ക് പക്ഷെ സജീവ ഉപയോക്താക്കളുടെ എണ്ണം നിലനിർത്താൻ സാധിച്ചിട്ടില്ല.
ട്രായ് പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ റിലയന്‍സ് ജിയോക്ക് വമ്പൻ തിരിച്ചടിയാണ് നിലവിൽ നേരിടേണ്ടി വന്നിരിക്കുന്നത്. ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ 78 ശതമാനം മാത്രമാണ് കമ്പനിയുടെ വയർലെസ് സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നതത്രേ. കഴിഞ്ഞവര്‍ഷം 84 ശതമാനമായിരുന്നു ജിയോയുടെ സജീവ ഉപയോക്താക്കൾ.
ഒരു മാസത്തെ നിശ്ചിത സമയത്ത് അതത് നെറ്റ്വർക്കുകളുമായി കണക്ട് ചെയ്തിരിക്കുന്ന പരമാവധി ഉപയോക്താക്കളെയാണ് ട്രായ് സജീവ ഗണത്തിൽ പരിഗണിക്കുന്നത്. ഫലത്തിൽ, ജൂണില്‍ ജിയോ രേഖപ്പെടുത്തിയ 39.7 കോടി ഉപയോക്താക്കളില്‍ 8.7 കോടി പേര്‍ സജീവ ഉപയോക്താക്കളല്ല. അതേസമയം, എതിരാളികളായ വി.െഎ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തുകയും ചെയ്തു. ജൂണിൽ എയര്‍ടെല്‍ 98 ശതമാനവും വി.െഎ 90 ശതമാനവുമാണ് വർധനവ് രേഖപ്പെടുത്തിയത്. ജിയോക്കും എയർടെല്ലിനും നിലവിൽ 31 കോടി വീതം സജീവ ഉപയോക്താക്കളാണുള്ളത്.
മറ്റ് ഒാപറേറ്റർമാരുടെ ഉൾപ്പെടെ രണ്ട് സിമ്മുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ ജിയോ സിം ഇൻറർനെറ്റ് ഉപയോഗത്തിന് വേണ്ടി മാത്രമുള്ള ഉപാധിയായി കാണുന്നതും സജീവ ഉപയോക്താക്കളുടെ കാര്യത്തിൽ ജിയോക്ക് തിരിച്ചടിയായി. രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളും നെറ്റ്വർക്കുകളുമായി ബന്ധം സ്ഥാപിച്ച നമ്പറുകളും പരിശോധിച്ചാണ് ട്രായ് പ്രതിമാസത്തെ സജീവ ഉപയോക്താക്കളെ കണ്ടെത്തുന്നത്.
മാസാമാസം റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കളെ തിരഞ്ഞുപിടിച്ച് ഇവരുടെ സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ വി.െഎ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ മുേമ്പ ആരംഭിച്ചിരുന്നു. വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇരു കമ്പനികളും സജീവ ഉപയോക്താക്കളിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.