ചൈനീസ് ബ്രാൻഡായ ഐടെലുമായി സഹകരിച്ച് ഇന്ത്യയിൽ വിലകുറഞ്ഞ സ്മാർട്ട്ഫോണുകൾ ഇറക്കാൽ പദ്ധതിയിട്ട് ജിയോ. ഈ വർഷത്തിന്‍റെ അടുത്ത പകുതിയിൽ ജിയോ രാജ്യത്ത് വില കുറഞ്ഞ ലാപ്ടോപ്പുകളും 5ജി പിന്തുണയുള്ള ഫോണുകളും ലോഞ്ച് ചെയ്യാൻ പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഐടെൽ-ജിയോ പങ്കാളിത്തം.
2014 മുതൽ ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ ഫോണുകൾ വിൽക്കുന്ന ബ്രാൻഡാണ് ഐടെൽ. 3000 രൂപ മുതലുള്ള ആൻഡ്രോയ്ഡ് ഗോ സ്മാർട്ട്ഫോണുകൾ വരെ അവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. വരുന്ന മെയ് മാസം ജിയോയുമായി ഐടെൽ കരാറിലേർപ്പെടും. തൊട്ടുപിന്നാലെ തന്നെ ഒരു ഫോണും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് ബദ്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഐടെൽ ഫോണുകൾ നിർമിക്കുകയും ജിയോ ആ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി മാത്രമായി ഏറ്റവും കുറഞ്ഞ ചാർജ് മാത്രം ഈടാക്കുന്ന ഡാറ്റാ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തേക്കും. ഐടെൽ-ജിയോ സ്മാർട്ട്ഫോൺ പ്ലാനുകൾ അടുത്തമാസത്തോടെ ജിയോ അവതരിപ്പിക്കും. അതേസമയം, നിലവിൽ ഫോണിന്‍റെ പേര്, ഫീച്ചറുകൾ, ഡിസൈൻ എന്നിവയെ കുറിച്ച് യാതൊരു സൂചനയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.