ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സ് (ടിറ്റ്വർ), യുട്യൂബ്, ടെലഗ്രാം എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഐ.ടി നിയമത്തിലെ വകുപ്പ് 79 പ്രകാരമുള്ള പരിരക്ഷ പിൻവലിക്കുമെന്നും നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
ഇത്തരം ഉള്ളടക്കങ്ങൾ സ്ഥിരമായി നീക്കം ചെയ്യണം. ഇതിലേക്കുള്ള പ്രവേശനം വിലക്കുകയും വേണം. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരാതിരിക്കാൻ ഉള്ളടക്ക നിരീക്ഷണം, അൽഗോരിതം, റിപ്പോർട്ടിങ് സംവിധാനം എന്നിവ ഒരുക്കണമെന്നും നോട്ടീസിൽ പറയുന്നു.
സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സംവിധാനം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇലക്‌ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.