െമൽബൺ: വാർത്തകൾ നൽകുന്നതിന് സാമൂഹിക മാധ്യമങ്ങൾ പണംനൽകണമെന്ന നിയമം സർക്കാർ പാസാക്കിയതിനു പിന്നാലെ മൂന്ന് ആസ്ട്രേലിയൻ കമ്പനികളുമായി ഫേസ്ബുക് കരാറുണ്ടാക്കി. പ്രൈവറ്റ് മീഡിയ, ഷ്വാർട്സ് മീഡിയ, സോൾസ്റ്റൈസ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളുമായാണ് കരാർ.
അടുത്ത 60 ദിവസത്തിനുള്ളിൽ സമ്പൂർണ കരാറിൽ ഒപ്പുവെക്കും. ആസ്ട്രേലിയൻ മാധ്യമങ്ങൾക്ക് ഫേസ്ബുക് ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചിട്ടില്ല.
എന്നാൽ, ഫേസ്ബുക്കിെൻറ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ആസ്ട്രേലിയൻ സർക്കാർ നിയമം പാസാക്കിയത്. ഗൂഗിളും ചില മാധ്യമകമ്പനികളുമായി ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.