ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ മറ്റാർക്കുമില്ലാത്ത അപൂർവ്വ റെക്കോർഡുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റയിൽ 400 മില്യൺ (40 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇനിമുതൽ റോണോ.
ഫെബ്രുവരി ആറിനാണ് താരം ഇൻസ്റ്റയിൽ 40 കോടി പിന്തുടർച്ചക്കാരെന്ന നാഴികക്കല്ല് പിന്നിട്ടത്. റൊണാൾഡോ തന്റെ 37-ആം പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേ ദിവസമാണ് അത്. 2020 ജനുവരിയിലായിരുന്നു റോണോ ഇൻസ്റ്റയിൽ 20 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. അന്ന് ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരം അത് ആഘോഷിച്ചത്.
2021 സെപ്തംബറിൽ 230 മില്യണായിരുന്നു ഫോളോവേഴ്സിന്റെ എണ്ണം. ആറ് മാസം കൊണ്ട് താരം സ്വന്തമാക്കിയത് 170 മില്യൺ പിന്തുടർച്ചക്കാരെയാണ്. ഇൻസ്റ്റയിൽ ഇതുവരെ 3242 പോസ്റ്റുകളാണ് റൊണാൾഡോ പങ്കുവെച്ചത്. 501 പേരെയാണ് താരം പിന്തുടരുന്നത്.
അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിക്ക് ഇൻസ്റ്റയിൽ 306 മില്യൺ (30.6 കോടി) പിന്തുടർച്ചക്കാരാണുള്ളത്. മൂന്നാമതുള്ള ഹോളിവുഡ് സൂപ്പർതാരം ഡ്വയിൽ റോക്ക് ജോൺസണ് 296 മില്യൺ ഫോളോവേഴ്സുണ്ട്. അരിയാന ഗ്രാൻഡെ, സെലീന ഗോമസ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
റൊണാൾഡോയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.