മോസ്കോ: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിളിന്‍റെ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്ന് റഷ്യൻ പത്രമായ കൊമ്മേഴ്‌സന്റ് റിപ്പോർട്ട് ചെയ്തു.
കൂടാതെ, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക ഒരു സെമിനാറിനിടയിൽ ഇക്കാര്യം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇതോടെ, ഏപ്രില്‍ ഒന്നോടെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ ഉപയോഗിക്കേണ്ടിവരും.
പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ അനായാസേന നിരീക്ഷിക്കാനാകുമെന്ന ആശങ്കയിൽ നിന്നാണ് ഈ ഉത്തരവിറക്കിയതെന്ന് കൊമ്മേഴ്‌സന്റിന്‍റെ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.