'ഇതിനായിരുന്നോ നോട്ട്​ സീരീസ്​ നിർത്തിയത്'​...; ടെക്​ലോകത്ത്​ ചർച്ചയായി സാംസങ്ങി​െൻറ പുതിയ നീക്കം​

ഏറെ ആരാധകരുള്ള നോട്ട്​ സീരീസി​െൻറ നിർമാണം​ സാംസങ് എന്നെന്നേക്കുമായി നിർത്തലാക്കാൻ പോകുന്നതായുള്ള 'ഗ്യാലക്സിക്ലബ്​' റിപ്പോർട്ട്​ ടെക്​ലോകത്ത്​ ഞെട്ടലുണ്ടാക്കിയിരുന്നു. കൊറിയൻ കമ്പനി സമീപകാലത്ത്​ പുറത്തുവിട്ട അവരുടെ ട്രേഡ്​മാർക്​ ലിസ്റ്റ്​ ഉദ്ധരിച്ചായിരുന്നു നോട്ട്​ സീരീസ്​ ഇനിയില്ലെന്ന്​ ഗ്യാലക്സിക്ലബ്​ അറിയിച്ചത്​​. ഗ്യാലക്​സി എം, എ, എസ്​, ഇസഡ്​, സീരീസുകളുടെ ട്രേഡ്​മാർക്​ സാംസങ് ഇൗ വർഷം പുതുക്കിയപ്പോൾ പട്ടികയിൽ നോട്ട്​ സീരീസിന്​ ഇടം ലഭിച്ചിരുന്നില്ല.

എന്നാൽ, നോട്ട്​ സീരീസി​െൻറ സ്ഥാനത്ത്​ എസ്​ സീരീസ്​, ഫോൾഡ്​ സീരീസ്​ ഫോണുകളെ പ്രതിഷ്ഠിക്കലായിരുന്നു സാംസങ്ങി​െൻറ ഉദ്ദേശം. പുതിയ ഫോൾഡ്​ 3-ക്ക്​ അതി​െൻറ ഭാഗമായി എസ്​ പെൻ പിന്തുണ നൽകി. നേരത്തെ എസ്​21 അൾട്രയിലും അതേ സവിശേഷത കമ്പനി ഉൾപ്പെടുത്തിയിരുന്നു.

Image: gsmarena

എന്നാൽ, സാംസങ് അടുത്തതായി ലോഞ്ച്​ ചെയ്യാൻ പോകുന്ന​ എസ്​22 അൾട്ര എന്ന ഫ്ലാഗ്​ഷിപ്പിൽ നോട്ട്​ സീരീസിലുള്ളത്​ പോലെ ബിൽട്ട്​-ഇൻ എസ്​ പെൻ ഉണ്ടായിരിക്കുമെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​. പ്രമുഖ ടിപ്​സ്റ്ററായ 'ഐസ് യൂണിവേഴ്​സ്​' ആണ്​ ഇത്​ പുറത്തുവിട്ടിരിക്കുന്നത്​. ഗ്യാലക്സി നോട്ട് ഫോണുകളുടെ ചാർജിങ്​ പോർട്ടിന്​ സമീപത്തായി സ്ഥാനം പിടിക്കാറുള്ള എ​സ്​ പെൻ എസ്​22 അൾട്രയിലും ഉണ്ടായേക്കുമെന്നാണ്​ ഐസ് യൂണിവേഴ്​സ് വ്യക്​തമാക്കുന്നത്​.

മാത്രമല്ല, എസ് സീരീസിനും നോട്ട് സീരീസിനും ഇടയിലുള്ളതായിരിക്കും എസ്22 അൾട്രയുടെ ഫോം-ഫാക്ടർ എന്നും സൂചനയുണ്ട്​. എസ്​ 21 അൾട്രാ പോലെ റൗണ്ട്​ ഡിസൈനോ, നോട്ട്​ 20 അൾട്രാ പോലെ ബോക്​സി ഡിസൈനോ ആയിരിക്കില്ല എസ്​22 അൾട്രക്ക്​, മറിച്ച്​, രണ്ടും ചേർന്നുള്ള ഒരു മിക്​സ്ഡ്​​ ഡിസൈൻ ആയിരിക്കുമെന്നും ഐസ് യൂണിവേഴ്​സ്​ പറയുന്നു. അതേസമയം, എസ്​ പെൻ ഉൾപ്പെടുത്തിയാലും പുതിയ ഫ്ലാഗ്​ഷിപ്പിൽ 5,000mAh ബാറ്ററി കമ്പനി നൽകിയേക്കും. നോട്ട്​ 20 അൾട്രയിൽ 4,500mAh ബാറ്ററിയായിരുന്നു. 



Tags:    
News Summary - Samsung Galaxy S22 Ultra May Come with Built-in S Pen report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT