സാംസങ് അവരുടെ സ്മാർട്ട്ഫോൺ ലൈനപ്പിലേക്ക് ഫോൾഡബ്ൾ ഫോണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പോവുകയാണ്. ഗ്യാലക്സി z ഫോൾഡ് 3യും Z ഫ്ലിപ്പും അവരുടെ മുൻതലമുറക്കാരിലുണ്ടായിരുന്ന പ്രശ്നങ്ങളും മറ്റും പരിഹരിച്ച് കിടിലനാക്കിയാണ് ഇത്തവണ അവതരിപ്പിച്ചത്. അതിൽ തന്നെ ഫോൾഡ് 3യിൽ സാംസങ് എസ് പെൻ പിന്തുണയും നൽകി. ഇൗ സന്തോഷവാർത്തക്കിടയിൽ സാംസങ് ഫാൻസിനെ അലട്ടിക്കൊണ്ട് ഒരു ദുഃഖ വാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കൊറിയൻ ഭീമൻ അവരുടെ ജനപ്രീതിയേറിയ ഗ്യാലക്സി നോട്ട് സീരീസ് ഒൗദ്യോഗികമായി അവസാനിപ്പിക്കാൻ പോവുകയാണത്രേ. ഗ്യാലക്സിക്ലബ് ആണ് കമ്പനയുടെ സമീപകാലത്തെ ട്രേഡ്മാർക് ലിസ്റ്റ് ഉദ്ധരിച്ചുകൊണ്ട് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഗ്യാലക്സി എം, ഗ്യാലക്സി എ, ഗ്യാലക്സി എസ്, ഗ്യാലക്സി ഇസഡ് സീരീസ് എന്നിവയുടെ വ്യാപാരമുദ്രകൾ പുതുക്കിയിട്ടുണ്ട്. എന്നാൽ, ഗ്യാലക്സി നോട്ട് സീരീസ് പട്ടികയിൽ നിന്ന് പുറത്താണ്.
നേരത്തെ നോട്ട് സീരീസ് നിർമാണം നിർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയിൽ പലതും അസത്യമെന്നും വെറും ഉൗഹാപോഹങ്ങളെന്നും വിശ്വസിച്ച് സമാധാനിക്കുകയായിരുന്നു പലരും. എന്നാൽ, പുതിയ റിപ്പോർട്ട് നോട്ട് സീരീസിെൻറ അന്ത്യമുറപ്പിക്കുന്നത് തന്നെയാണ്.
എല്ലാവർഷവും ഫ്ലാഗ്ഷിപ്പ് ഫോണുകളായ എസ് സീരീസിനൊപ്പം സാംസങ് നോട്ട് സീരീസും അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഇൗ വർഷം എസ് 21 മോഡലുകളും ഫോൾഡബ്ൾ ഫോണുകളും മാത്രമായിരുന്നു വിപണിയിലെത്തിയത്. ആഗോള ചിപ്പ് ക്ഷാമം കാരണമായി പറഞ്ഞുകൊണ്ടാണ് സാംസങ് 2021 -ൽ നോട്ട് സീരീസ് അവതരിപ്പിക്കാതിരുന്നത്. എന്നാൽ, 2022 -ൽ ഗാലക്സി നോട്ട് ഫോണുകൾ പുറത്തിറക്കുമെന്നും കമ്പനിയുടെ സിഇഒ പറഞ്ഞിരുന്നു.
നിലവിൽ ഗ്യാലക്സി Z ഫോൾഡ് 3യിലും എസ് 21 അൾട്രയിലും സാംസങ് എസ് പെൻ പിന്തുണ നൽകിയിട്ടുണ്ട്. എസ് പെൻ ഫാൻസായ നോട്ട് സീരീസ് ഉപയോക്താക്കളോട് ഇനിയങ്ങോട്ട് ഫോൾഡ് സീരീസിലേക്കോ, അല്ലെങ്കിൽ എസ് സീരീസിലെ വില കൂടിയ മോഡലിലേക്കോ മാറി ചിന്തിക്കാൻ പറയാതെ പറയുകയാണ് സാംസങ്. ഫോൾഡബ്ൾ ഫോണുകൾക്ക് ഡിമാൻറ് വർധിപ്പിക്കാനുള്ള അടവ് കൂടിയാണിത്. ഇതെല്ലാം ചേർത്തുവായിക്കുേമ്പാൾ നോട്ട് സീരീസ് ഫാൻസിന് ഇനി പ്രതീക്ഷ വേണ്ടെന്ന് തന്നെ അനുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.