ചൈനയിലെ ഡിസ്​പ്ലേ നിർമാണ യൂണിറ്റ്​ ഇന്ത്യയിലേക്ക്​ മാറ്റി​ സാംസങ്​, സൃഷ്​ടിക്കുക ആയിരക്കണക്കിന്​ തൊഴിലവസരങ്ങൾ

നോയിഡ: തങ്ങളുടെ ഡിസ്‌പ്ലേ നിർമാണ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റി കൊറിയൻ ടെക്​നോളജി ഭീമൻ സാംസങ്​. ലോകത്തെ ഏറ്റവും വലിയ മൂന്ന്​ ഡിസ്​പ്ലേ നിർമാണ യൂണിറ്റുകളിൽ ഒന്നാണ്​ 4825 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച യു.പിയിലെ 'സാംസങ്​ ഡിസ്​പ്ലേ നോയിഡ പ്രൈവറ്റ്​ ലിമിറ്റഡ്​'.

കൂടുതൽ നിക്ഷേപക സൌഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവും ഉള്ളതിനാലാണ് ഡിസ്പ്ലേ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് യു.പി മുഖ്യൻ യോഗി ആദിത്യനാഥിനെ സന്ദർശിച്ച​ കമ്പനി അധികൃതർ വ്യക്​തമാക്കി. അതേസമയം യോഗി ആദിത്യനാഥ് സാംസങ് പ്രതിനിധി സംഘത്തിന് എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്​. 

2020ൽ സാംസങ് നോയിഡയിൽ മറ്റൊരു നിർമ്മാണ യൂണിറ്റ്​ ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാണ യൂണിറ്റായിരുന്നു അത്​. 35 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സ്മാർട്ട്ഫോൺ ഫാക്ടറിക്ക്​ സമീപം തന്നെയാണ്​ പുതിയ ഡിസ്പ്ലെ നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുക. കേന്ദ്ര സർക്കാരി​െൻറ 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോഗ്രാമി​െൻറ ഭാഗമായാണ്​ സാംസങ്ങിന്​ നിർമാണ യൂണിറ്റ്​ സ്ഥാപിക്കാനുള്ള അവസരം ലഭിച്ചത്​. മേക്ക് ഇൻ ഇന്ത്യയ്ക്ക് മറ്റൊരു ഉത്തേജനം കൂടി ലഭിച്ചിരിക്കുകയാണെന്ന്​ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു. ഇത്​ യു.പിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കും.  

Tags:    
News Summary - Samsung shifts display manufacturing unit from China to Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT